0%

Chapter Title : പാമ്പും കോണിയും 4 [ശ്രീരാജ്]

Author : sreeraj Read All Parts 14.7K

അ..... അറിയില്ല..... ചേച്ചി..... ഹ.... ഹരി അല്ലെ അത്..... പറ ചേച്ചി.... ഹരി തന്നേ അല്ലെ ഫോട്ടോയിൽ...അല്ല പറ ചേച്ചി.... അല്ല പറ എന്നോട് ..... രേവതി കരഞ്ഞു കൊണ്ട് വിറയുന്ന ശബ്ദത്തിൽ ചോദിച്ചു.....

രേവതിയോട് പറയാൻ സൈറക്ക് ഉത്തരം ഇല്ലായിരുന്നു എങ്കിലും, അവൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല, ഫോട്ടോയിൽ തനിക്ക് പരിചയമുള്ള ഹോട്ടലിന്റെ, ചുവരിൽ തൂക്കിയ ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ടിൽ, റെസ്റ്റോറന്റിലെ ടേബിളിൽ ഇരിക്കുന്നത് ഹരിയും, അവന്റെ കൈക്ക് മുകളിൽ കൈ വച്ച് ഇരിക്കുന്ന സ്ത്രീ..........

സൈറ കണ്ണ് വെട്ടിച്ചു കൊണ്ട് ബാക്കി ചിത്രങ്ങൾ ഒന്ന് നോക്കുന്നതിനിടയിൽ ആണ് രേവതി കരഞ്ഞു കൊണ്ട് പറയുന്നത് : അത്... ആ.... ആ ഡോക്ടർ.... ആണ്... പേര്... പേര് ഓർമയില്ല ചേച്ചി... ഞാൻ... ഞാൻ കണ്ടിട്ടുണ്ട് ഒരു ബർത്ഡേ പാർട്ടിയിൽ.......

(നിഷയുടെ കൊച്ചിന്റെ ബർത്ഡേ പാർട്ടി, അല്ലെങ്കിൽ നിഷ ഹരിയുടെ സഹായത്തോടെ പ്ലാൻ ചെയ്ത പാർട്ടിയിൽ, ഹരിക്ക് മാത്രം അല്ല, അവന്റെ കുടുംബത്തിന് കൂടെ ക്ഷണം ഉണ്ടായിരുന്നു.

പാർട്ടിയിൽ അന്ന് കണ്ട, ഹരി പരിചയപ്പെടുത്തി കൊടുത്ത മുഖങ്ങളിൽ ഒന്നായിരുന്നു ഡോക്ടർ ആൻസിയുടേതും)

വേണമെന്ന് വച്ചിട്ട് അല്ലെങ്കിൽ കൂടെ സൈറ അറിയാതെ തന്നേ പറഞ്ഞു : ആൻസി.... ഡോക്ടർ ആൻസി......

" പറ ചേച്ചി... എനിക്കൊന്ന് പറഞ്ഞു താ ചേച്ചി.... ഇതൊക്കെ എന്താ.... ഇതെന്റെ ഹരി തന്നേ ആണോ........ രേവതിയുടെ ഉറക്കെ ഉള്ള ശബ്ദം അവളുടെ കാതിലേക്ക് തുളച്ചു കയറി....

സൈറ പതിയെ രേവതിയുടെ അടുത്തേക്ക് ഇരുന്നു, അവൾക്കും കാല് വഴി മുകളിലേക്ക് തരിച്ചു കയറുന്നുണ്ടായിരുന്നു. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.

💬 Comments

View all comments