Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
ടൈ മാത്രം ഊരി ഇട്ട് കൊണ്ട് കട്ടിലിൽ കേറി കിടന്നു.......
സമയം എത്ര പോയെന്ന് അവന് ഒരു പിടിയുമില്ല.... താൻ അടച്ചിട്ട വാതിൽ തുറക്കുന്ന ശബ്ദം അവൻ കേട്ടു....
രേവതി ആവണേ.... തന്നോട് മിണ്ടണെ..... എന്ന പ്രാർത്ഥിച്ച അവൻ കേട്ടത് തന്റെ ബോസ് ആയ സൈറയുടെ ശബ്ദം ആയിരുന്നു....
" ടാ.... ഹരീ.......സൈറയുടെ നീട്ടിയുള്ള വിളി..
അവൻ പതിയെ എഴുന്നേറ്റ്, കട്ടിലിന്റെ വക്കത്തിരുന്നു എങ്കിലും, ഒന്നും പറയാനോ, അവളെ നോക്കാനോ പോയില്ല...
സൈറ വന്ന് അവന്റെ അരികിൽ ഇരുന്ന്, തോളിലൂടെ കൈ ഇട്ട് ചോദിച്ചു : എന്താടെ ഇത്... നീയും രേവതിയെ പോലെ തുടങ്ങിയോ?..
ഹരി മുഖത്ത് നോക്കാതെ ചോദിച്ചു.... മാം... മാം അല്ലെ പറഞ്ഞെ... രേവതി.... എന്നോട്...
" ഓ എന്റെ ഹരീ.... അവൾ ആകെ ചമ്മി നാറി ഇരിക്കാണ്... അതാണ്... സൈറ പറഞ്ഞു.
ഹരി വിറഞ്ഞ ശബ്ദത്തോടെ : അല്ല... അവൾക്ക്.. അവൾക്ക് എന്നോട് ദേഷ്യം ആണിപ്പോഴും.....ഞാൻ... ഞാൻ..
...........പറ്റി പോയി മാം... ആ കാലിൽ പിടിച്ച് മാപ്പ് പറയാം ഞാൻ... ഒന്ന് നിന്ന് തരണ്ടേ അവൾ..... ഞാൻ എന്താ ചെയ്യേണ്ടത്.... അതോ എന്നോട്......
അവന്റെ കണ്ണ് നിറഞ്ഞൊഴുകി........അവന് മുഴുവനാക്കാൻ കഴിഞ്ഞില്ല....
സൈറ എന്തെങ്കിലും പറയുന്നതിന് മുൻപ്, വാതിലിലൂടെ, അത് വരെ ആ വാതിലിന്റെ മറവിൽ അവർ പറയുന്നത് കേൾക്കാൻ മറഞ്ഞിരുന്ന രേവതി അകത്തേക്ക് വന്നു.......
" ഇല്ലാ... പറ്റില്ല... തന്റെ ചെക്കൻ, അതിപ്പോൾ സൈറയുടെ, അല്ലെങ്കിൽ അവന്റെ മാമിന്റെ മുന്നിൽ ആയാൽ പോലും, സങ്കടപ്പെടുന്നത്, കരയുന്നത് അവളെ കൊണ്ട് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.......
💬 Comments
View all comments