0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 14.8K

ചോദിച്ചോ?.... രേവതി കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചപ്പോൾ, ചെറു പുഞ്ചിരി ആയിരുന്നു സൈറയുടെ മറുപടി....

" എപ്പോൾ.... എങ്ങിനെ... എവടെ വച്ച്?... മൂന്ന് ചോദ്യങ്ങൾ മിഴിച്ചു വാ പൊളിച്ചു കൊണ്ട് പിന്നാലെ വന്നപ്പോൾ, ഒരു പൊട്ടി ചിരിയോടെ സൈറ പറഞ്ഞു : എല്ലാം പറയം... ടെൻഷൻ അടിക്കണ്ട.......

" അയ്യേ........ ച്ചേ.... "... തന്റെ ഭർത്താവ്, ചേച്ചിയുടെ ബനിയൻ പൊക്കി വയർ നോക്കി എന്നറിഞ്ഞപ്പോൾ, രേവതി അറിയാതെ പറഞ്ഞു പോയി..

" എന്തിനാടീ അയ്യേ... ഹരിക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ, ഇന്നലെ നിനക്ക് സംഭവിച്ചത് ആയിരിക്കും അന്ന് എനിക്ക് നടന്നിരിക്കുക. സൈറ പറഞ്ഞു നിർത്തിയതും, രേവതി മുഖം കൂർപ്പിച്ചു.....

രേവതിയുടെ മനസ്സിൽ പുതിയ ചോദ്യം ഉടലെടുത്തു .. ആൻസിക്ക് ഇനി പാക്ക് ഉള്ള വയർ എങ്ങാനും ഉണ്ടോ?....

ഹരി ഓഫീസിൽ നിന്നും ഇറങ്ങും വരെ, സൈറ രേവതിയുടെ കൂടെ തന്നേ ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്നും വീട്ടിലെത്തിയും അവൾ രേവതിയുടെ കൂടെ തന്നേ സമയം ചിലവഴിച്ചു... രേവതിയെ ഒറ്റക്കാവാൻ സമ്മതിച്ചില്ല..

......................................................................

പക്ഷെ, ഹരി ഓഫീസിൽ നിന്നും തിരിച്ചു വന്ന്, വീട്ടിൽ കാലു എടുത്ത് വച്ചു എന്നറിഞ്ഞ നിമിഷം, അത് വരെ സൈറ കയറ്റി കൊടുത്ത, ശേഖരിച്ചു വച്ചിരുന്ന, മനോ ധൈര്യവും ശക്തിയും എല്ലാം അവളിൽ നിന്ന് ചോർന്നു പോയി... അവനെ ഫേസ് ചെയ്യാൻ അവൾക്ക്‌ കഴിയുമായിരുന്നില്ല.. ഇന്നലെ നടന്നത് മനഃപൂർവം അല്ലെങ്കിൽ കൂടെ, താൻ...........

ഇന്നലെ വരെ ഹരിയോടുള്ള ദേഷ്യം ആയിരുന്നു എങ്കിൽ, ഇന്നത് പേടി ആയി മാറി കഴിഞ്ഞു അവളിൽ..... തനിക്ക് ഇന്നലെ അറിഞ്ഞോ

💬 Comments

View all comments