0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 16.1K

പുറത്ത് വരാതെ കടിച്ചു പിടിച്ചു കൊണ്ട്, കണ്ണിൽ നിന്നും കണ്ണ് നീർ ധാര ധാര ആയി കവിളിലൂടെ ഒഴുക്കി...

" അറിയാം അച്ചാ.... അച്ഛൻ ഇടപെടുക ഒന്നും വേണ്ട... ഇന്നത്തോടെ തീർന്നു എല്ലാ പ്രശ്നവും... രേവതി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

" ഉറപ്പല്ലേ "... അച്ഛൻ വീണ്ടും ചോദിച്ചു..

" ഉറപ്പ്.... അച്ഛൻ സത്യം..... രേവതി ഉറച്ച വാക്കുകളോടെ പറഞ്ഞു.....

" ദേ കട്ടൻ.... അമ്മയുടെ ശബ്ദം ഫോണിലൂടെ രേവതി കേട്ടു...

" എന്നാൽ ശരിട്ടോ മോളെ... വിളിക്കാം.. അച്ഛൻ പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു....

കൈ പത്തി മുഖത്ത് അമർത്തി കരഞ്ഞു കൊണ്ടിരുന്ന രേവതിയെ അമർത്തി പിടിച്ച് തന്നോട് ചേർത്ത് സൈറ പറഞ്ഞു : നമുക്ക് വീട്ടിലേക്ക് പോവാം എന്നാൽ.. ഹരി അങ്ങോട്ടേക്ക് ഇറങ്ങി എന്നല്ലേ പറഞ്ഞത്....

രേവതിയുടെ ഉത്തരത്തിനു കാത്തിരിക്കാതെ വേണ്ട നിർദേശങ്ങൾ ഡ്രൈവർക്ക് കൊടുത്തു സൈറ........

സമയം രാത്രി എട്ടര കഴിഞ്ഞിരുന്നു. ഹരിയെ കാണാതെ, വരണ്ട സമയം കഴിഞ്ഞും വരാത്ത അവനെ ഓർത്ത് ടെൻഷൻ അടിച്ചു അലക്ഷ്യമായി ആ വീട്ടിനുള്ളിൽ തേരാ പാര നടക്കുകയായിരുന്നു രേവതി...

പെട്ടെന്ന് ഉള്ള ദൃതിയിൽ, ആദിയെ ആയിയെ ഏൽപ്പിച്ചു കൊണ്ട് ഹരി വാതിൽ പോലും അടക്കാതെ ഇറങ്ങിയപ്പോൾ, ഫോൺ എടുക്കാനും അവൻ മറന്നിരുന്നു......

രേവതിക്ക് മാത്രം അല്ല, സൈറക്കും ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല... എന്തോ ഭയം, ജീവിതത്തിൽ ഇന്ന് വരെ, ഒരു അവസ്ഥയിലും തോന്നാത്ത, ഭയവും ആശങ്കയും, അവളെയും പിടി കൂടിയിരുന്നു.

" ഇടിയറ്റ്..... ഫോൺ എടുത്ത് പൊയ്‌ക്കൂടായിരുന്നോ അവന്... സൈറ അറിയാതെ തന്നേ മുഷ്ടി ചുരുട്ടിക്കൊണ്ട്

💬 Comments

View all comments