0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 6.5K

ആണും പെണ്ണും അടങ്ങിയ ഒരു കൂട്ടാമോ ആവാം...... അവർ ആണ് എന്റെ ടാർഗറ്റ്....
എന്ന് വച്ചാൽ...... രേവതിയുടെ ഡാൻസ് സ്കൂളിന് വേണ്ട, ക്യാപിറ്റൽ ഫണ്ട് ഇറക്കാനും, വേണ്ടി വന്നാൽ, അഡ്വർട്ടിസ് ചെയ്യിക്കാനും പറ്റുന്നവരെ കണ്ടെത്തുക.........
ഗോട്ട് ഇറ്റ്?...............

സൈറ വളരെ മനോഹരമായി, വെറും വാ കൊണ്ട് മാത്രം അല്ല, കൈകൾ വരെ ഉപയോഗിച്ച്, മീറ്റിങ്ങിൽ എന്ന പോലെ ഹരിയോട് പറഞ്ഞു നിർത്തി...

ആദിയെ മടിയിൽ എടുത്ത് ഇരിക്കുന്ന ഹരി സംശയത്തോടെ പറഞ്ഞു കൊണ്ട് രേവതിയെ നോക്കി : ഓകെ... പക്ഷെ അതിന്.. ബാംഗ്ലൂർ.....

( ഓഫീസിൽ ജോയിൻ ചെയ്തതിന്റെ അടുത്ത ദിവസം ആണ് സൈറ ഹരിയോട് പറയുന്നത്... " ഹരീ... ദേ നിന്റെ രേവതി പറയുന്നു, ബാംഗ്ലൂർക്ക്‌ ഇല്ലാ... നാട്ടിൽക്ക്‌ പോവാണ് എന്നൊക്ക?..... എന്താ സംഭവം?..

ഹരി ആദ്യമായി കേൾക്കുന്ന അത്ഭുതത്തോടെ ഹരി പറഞ്ഞു : ങ്ങേ... എനിക്ക്... എനിക്ക് അറിയില്ല മാം.. എന്നോട് ഒന്നും അവൾ.....മിണ്ടിയാൽ അല്ലെ അതിന്...

ഹരി ഒന്ന് നിർത്തി തുടർന്നു : അവളുടെ ഇഷ്ടം....... അവള് എവടെ പോവാൻ പറഞ്ഞാലും അങ്ങോട്ടേക്ക്... അതേത് നരകത്തിലേക്ക് ആയാലും ശരി......ഇനി അവളെ വേദനിപ്പിക്കില്ല ഞാൻ ...... സത്യം.... എന്ത് വന്നാലും ശരി)

രേവതി ഹരിയെ കൂർപ്പിച്ചു നോക്കി അലറി പറഞ്ഞു : ആ പറഞ്ഞിരുന്നു. എന്നും ഇങ്ങനെ നിനക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി തന്ന്, അവസാനം എന്നെ പറ്റിക്കാൻ അല്ലേ, കണ്ട ഡോക്ടർമാരുടെ പിന്നാലെ പോവാൻ അല്ലെ...

സൈറ പല്ല് കടിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു : എന്താ രേവതി.... അവർ തമ്മിൽ

💬 Comments

View all comments