0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : sreeraj Read All Parts 21K

കുഞ്ഞിമ്മയുടെ മോളെ, ചിലർക്ക് ഇത്ത, ചിലർക്ക് അനിയത്തി, അവളെ കാണാൻ, പരിചയപ്പെടാൻ ആയി മുന്നോട്ട് വന്നു.....

മുഖത്ത് ഒരു ചിരി വരുത്താൻ പരമാവധി ശ്രമിച്ചു സൈറ......... തന്നോട് വന്ന് പെരും, അവർ തനിക്ക് ആരാണ് എന്നും പറയുന്നത് ഒന്നും പക്ഷെ ആ സമയം ആവളുടെ മനസ്സിൽ കയറിയിരുന്നില്ല.......

ആഷിക്കും അവന്റെ ഇക്കയും കൂടെ സോഫക്ക് മുന്നിൽ ആയി ഉള്ള ചെറിയ ടേബിളിന് മുന്നിൽ, ഒരു ട്രങ്ക് ബോക്സ്‌, അല്ലെങ്കിൽ പച്ച കളർ ഉള്ള ഇരുമ്പിന്റെ പെട്ടി കൊണ്ട് വന്ന് വച്ചു ...........

ഫർസുമ്മ സൈറയുടെ കൈ പിടിച്ചു കൊണ്ട് അങ്ങോട്ടേക്ക് നടത്തിച്ചു....

ഇത്... ഇത് മാത്രമേ ഉളളൂ, ഫാത്തിയുടെ ഓർമ ആയി എന്റെ കയ്യിൽ... ഞാൻ കളയാതെ, കേടു വരാതെ എടുത്തു വെച്ചതാണ്.... ഉമ്മ പറഞ്ഞു നിർത്തി.

അൽപം മുന്നോട്ട് നീങ്ങി കുനിഞ്ഞു കൊണ്ട്, ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം, അഞ്ചു സഹോദരങ്ങൾ കൂടി നിൽക്കുന്ന ചിത്രം, സൈറ കയ്യിൽ എടുത്തു കൊണ്ട് സൈറ മിഴി അടക്കാതെ അതിലേക്ക്, തന്റെ ഉമ്മയുടെ ചിരിച്ച മുഖത്തേക്ക് നോക്കി...

അതിൽ തന്റെ, തട്ടമിട്ട് ചുന്ദരി കുട്ടി ആയി ഇടതു ഭാഗത്ത്‌ അറ്റത്ത് ചിരിച്ചു കൊണ്ടുള്ള തന്റെ ഉമ്മിയുടെ ചിത്രത്തിൽ അവൾ അറിയാതെ വിരൽ കൊണ്ട് തഴുകി.....

പക്ഷെ ആ സമയം അവൾക്ക് പിറകിൽ ആയി നിന്നിരുന്ന, ആയി, അല്ലെങ്കിൽ സുരഭി, അവളിൽ നിന്നും ആ ചിത്രം പിടിച്ചു വാങ്ങി ആ ചിത്രത്തിലേക്ക് തുറിച്ചു നോക്കി.....

" ഫാത്തി.................... ഒരു ഉച്ചത്തിൽ, ഉറക്കെ ഉള്ള നിലവിളിയോടെ, സുരഭി ആ

💬 Comments

View all comments