Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
ഡിഫമേഷൻ എന്ന വേർഡ്, അത് കേസ് കൂടെ ആണ് എന്ന് ഇവിടെ പലർക്കും അറിയില്ല എന്ന് തോന്നുന്നു... അതും അതിന് വേർബൽ അബ്യൂസ്, സെക്ഷുൽ അബ്യൂസ് തുടങ്ങിയ കേസുകൾ കൂടെ അയാൾ.. ജോലി മാത്രം അല്ല പോവുക, വേറെ എവിടെയും ജോലി കിട്ടില്ല, ഇതുവരെ ഉള്ള ലൈഫ് സേവിങ്സും മതിയാവില്ല കേസ് നടത്താൻ..... മൈൻഡ് ഇറ്റ്....
കുറച്ചു ദിവസം കൊണ്ട് തന്നെ സൈറയുടെ ക്യാർക്ടർ നന്നായി മനസ്സിലാക്കിയിരുന്നു ആ ഓഫീസിൽ ഉള്ളവർ. അതുകൊണ്ട് തന്നെ വിശാൽ തല കുനിച്ചപ്പോൾ, ജെനിയെ കളിയാക്കാർഉള്ള, അവളെ മുതലെടുക്കാൻ ശ്രമിച്ചു നടക്കാത്ത പലരുടെയും തല കുനിഞ്ഞു.....
ജെനി നിറഞ്ഞ കണ്ണുകളുമായി, ചിരിച്ചു കൊണ്ട്, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിൽ, നന്ദിയോടെ സൈറയെ നോക്കിയപ്പോൾ, സൈറ ചിരിയോടെ ജെനിയെ നോക്കി സീറ്റിലേക്ക് പൊയ്ക്കോളാൻ മുഖം കൊണ്ട് ആംഗ്യം കാട്ടി.....
അന്ന് വൈകുന്നേരം സൈറ പറഞ്ഞു : ലിസൺ.. ഡോണ്ട് ബി എ ഫൂൾ ജെനി .. ഇന്ന് ഞാൻ പറഞ്ഞത് നിനക്കും പറയാവുന്നതേ ഉളളൂ.. വിത്ത് മൽഹോത്ര, അത് എനിക്ക് ഒന്നും പറയാൻ ഇല്ലാ... പക്ഷെ ബാക്കി ഇവിടെ ഉള്ളവർ, നിനക്ക് സാലറി തരുന്നത് ഇവർ അല്ല ... അതാദ്യം മനസ്സിലാക്ക്....
" ഓകെ മാം "... ജെനി ചിരിച്ചു കൊണ്ട് നന്ദിയോടെ നോക്കി പറഞ്ഞു.
ഒഫീഷ്യൽ കാര്യത്തിന് അപ്പുറം, മനസ്സ് തുറന്ന്, ചിരിച്ചു സംസാരിക്കാൻ കഴിയുന്ന ഒരു കൂട്ട് കൂടെ ആയി മാറുകയായിരുന്നു സൈറ ജെനിക്ക് . എങ്കിൽ കൂടെ ജെനി ഒരിക്കൽ പോലും തന്റെ പരിധി വിട്ട് പെരുമാറ്റിയില്ല സൈറയുടെ അടുത്ത്...
💬 Comments
View all comments