Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
ജെനി ഉറച്ച ശബ്ദത്തോടെ മറുപടി പറഞ്ഞു.
അന്ന് തുടങ്ങിയ യാത്ര, അല്ലെങ്കിൽ സൈറയുടെ പി എ യിൽ ഉപരി ആയി മനസാക്ഷി സൂക്ഷിപ്പ് കാരി കൂടി ആയി ജെനി കൂടിയതാണ് കൂടെ....
സൈറ പറഞ്ഞ പോലെ, ബെറ്റർ അല്ല ദി ബെസ്റ്റ് സാലറിയും നൽകിയും അവൾക്ക് വേണ്ടത് എല്ലാം പറയാതെ തന്നെ ചെയ്തു കൊടുത്തും കൂടെ നിർത്തി സൈറ അവളെ....
അങ്ങിനെ വർഷങ്ങൾ നീണ്ട യാത്രയിൽ ആണ് ഒരു ദിവസം സൈറ ജെനിയോട് പറയുന്നത് : ജെനി..... ഞാൻ ഈ കംമ്പനി വിടേണ്ട സമയം ആയി..... ഈ ഒരു പൊസിഷന്റെ മുകളിലേക്ക് ഉയരാൻ?... ഐ ഡോണ്ട് നോ ... ബ്ലഡി ഫക്കിങ് ഹിപ്പോക്രാറ്റ്സ്...
" എങ്ങോട്ടാ മാം.... എവടെക്ക് ആണെങ്കിലും ഞാൻ റെഡി ആണ്... ജെനി എടുത്ത വഴി പറഞ്ഞു...
" ഇനിഷ്യലി... ഐ ആം ഗോയിങ് ടു കേരള.. എന്റെ ഉമ്മി ജനിച്ച നാട്ടിലേക്ക്.... അവിടത്തെ കാര്യങ്ങൾ കഴിഞ്ഞാൽ ടു ബാംഗ്ലൂർ, ഹെഡ് ഓഫീസിലേക്ക് ., സെയിം പോസ്റ്റ്...... സൈറ പറഞ്ഞു നിർത്തി....
ജെനി പറയാൻ വേണ്ടി വാ തുറന്നപ്പോഴേക്കും സൈറ പറഞ്ഞു : സോ ജെനി... ഇപ്പോൾ നീ എന്റെ കൂടെ വരണ്ട...കാരണം നിന്റെ മമ്മിയെ അങ്ങോട്ടും ഇങ്ങോട്ടും ഈ അവസ്ഥയിൽ യാത്ര ചെയ്യിക്കുക എന്ന് പറയുന്നത് ശരിയല്ല........
പിന്നെ, സുദീപ് ആണ് ടേക്ക് ഓവർ ചെയ്യുന്നത്... ഞാൻ ബാംഗ്ലൂർ എത്തുന്നത് വരെ നീ ഇവിടെ കണ്ടിന്യൂ ചെയ്യ് , സുദീപിനോട് ഞാൻ സംസാരിച്ചോളാം... ഓകെ?......
ജെനിക്ക് മനസ്സില്ലാ മനസ്സോടെ സമ്മതം മൂളേണ്ടി വന്നു
💬 Comments
View all comments