0%

Chapter Title : പാഞ്ചാലി വീട് 2 [ ജാനകി അയ്യർ]

Author : Kambikathakal Read All Parts 991

മോൾടെ പേരു

അനുരാധ അവൾ പതിയെ മൊഴിഞ്ഞു

ശ്യാമള വാര്യർ മുറിയുടെ കതക് പതിയെ ചാരിക്കൊണ്ടു പുറത്തേക്കിറങ്ങിക്കൊണ്ടു പറഞ്ഞു.. ഞാൻ അവർക്കു ചായകൊടുക്കട്ടെ നിങ്ങൾ സംസാരിക്ക്

ജാനകിയമ്മ മുറിയിൽ കിടന്ന കട്ടിലിലേക്കിരുന്നു.. വാ മോളേ ഇവിടെ ഇരിക്കൂ

സാരമില്ല ഞാൻ നിന്നോളാം അവൾ ഭവ്യതയോടെ പറഞ്ഞു

അനുമോളേ ഇവിടെ വന്നിരുന്നേ...പറയുന്നത് അനുസരിച്ചില്ലേൽ ഞാൻ നല്ല അടി വച്ചു തരും കേട്ടോ

പുഞ്ചിരിച്ചു കൊണ്ടു അനുരാധ പതിയെ കട്ടിലിൻ്റെ ഓരത്തായി വന്നിരുന്നു

മിടുക്കി.. മോൾ എന്തു ചെയ്യുന്നു.. പഠിക്കുവാണോ

PG കഴിഞ്ഞു റിസൾട്ട് നോക്കിയിരിക്കുന്നു

ജയിക്കുമോ

ഉം ജയിക്കും 85% മുകളിൽ തന്നെ മാർക്കിൽ

ഉം മിടുക്കി ഇനിയിപ്പോ പോയാലും നമുക്ക് സപ്ലിയെഴുതാമെന്നേ മോഹനും സൂര്യനും എൺപതു തൊണ്ണൂറു ശതമാനത്തിൽ തന്നെ വിജയിച്ചവരാ ജയമോഹനും ജയസൂര്യനുമേ.. ജയദേവൻ മാത്രം സപ്ലി ഇല്ലാതെ പാസായിട്ടില്ല.. ഇപ്പോളും നാലെണ്ണം കിട്ടാനുണ്ട്.. ഇളയ ചെക്കനായതു കൊണ്ടു എല്ലാവരും ഇത്തിരി ലാളിച്ചു പോയി .. പക്ഷേ അടുക്കളയിലോ വീട്ടിലോ എന്തെങ്കിലും സഹായം വേണ്ടേൽ അവൻ മാത്രമേ നമ്മുടെ കൂടെ കാണൂ ജാനകിയമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു

അനുരാധ എല്ലാം മൂളിക്കേട്ടു

മോളേ കാര്യങ്ങൾ ഒക്കെ നീ അറിഞ്ഞു കാണുമല്ലോ.. എൻ്റെ മൂന്നു മക്കൾക്കും വേണ്ടിയാ നിന്നെ ചോദിയ്ക്കാൻ ഞങ്ങളു വന്നത്.... നിനക്കു പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം നീ സമ്മതിച്ചാൽ മതി... പിന്നെ അച്ഛൻ്റെ കടം വീട്ടാനായി നിൻ്റെ ജീവിതം ഹോമിക്കണ്ട നീ. പണം കൊടുത്തു വിലയ്ക്കെടുത്ത ഒരു വസ്തു ആകരുത് നീ.. എൻ്റെ മക്കളോടൊപ്പം അവരുടെ സുഖദു:ഖങ്ങളിൽ പക്ഷാഭേദമില്ലാതെ എന്നും കൂടെക്കാണുന്ന ഒരു ജീവിത

💬 Comments

View all comments