Chapter Title : പാപനാശം [രാജാ]
മുടന്തൻ കാരണങ്ങൾ പറഞ്ഞ് അവൻ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു…..അനുമോളെ ഡിഗ്രിക്കായി നഗരത്തിലെ കോളേജിൽ ചേർത്തു…..ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അനുമോളെ അവർ ഹോസ്റ്റലിലാക്കി……അതോടെ ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ വരാറുള്ള അനുമോളുമായുള്ള അവരുടെ ഫോൺ വിളികളുടെ എണ്ണം കൂടി….. എന്നാൽ ദിവസങ്ങൾ കടന്നു പോകവേ അനുമോൾക്ക് തന്നോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും എന്തൊക്കെയൊ മാറ്റങ്ങൾ ഉള്ളതായി അജുവിന് അനുഭവപ്പെട്ടു….ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ചേട്ടനോടെന്ന പോലെയുള്ള അനിയത്തിക്കുട്ടിയുടെ സംസാരവും ഇടപഴകലുമല്ല ഇപ്പോൾ കുറച്ചു നാളായി അനുമോൾ തന്നോട് പ്രകടിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അജുവിന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി….സാഹോദര്യബന്ധത്തിന്റെ പവിത്രതയും നിയന്ത്രണവും മറികടന്നുള്ള അനുമോളുടെ പെരുമാറ്റം അജു പലപ്പോഴും കർശനമായി വിലക്കി……എന്നാൽ അതും ഫലം കാണാതെ വന്നതോടെ അജു പതിയെ ബോധപൂർവ്വം അനുമോളിൽ നിന്നും അകലുവാൻ തുടങ്ങി……
അജു തന്നോട് കാണിക്കുന്ന അകൽച്ച അനുമോളെ ഒരുപാട് വിഷമിപ്പിച്ചു…..പല തവണയും അവൾ അജുവിനോട് അടുക്കുവാനും മനസ്സ് തുറന്നു സംസാരിക്കുവാനും ശ്രമിച്ചപ്പോൾ അജു ഒഴിഞ്ഞു മാറി…..എല്ലാം രവിയോടും അനിതയോടും തുറന്നു പറയാൻ അജു മനസ്സ് കൊണ്ട് തയ്യാറായതാണെങ്കിലും പിന്നെ അവരെ വിഷമിപ്പിക്കേണ്ടന്നു കരുതി അവൻ ആ ഉദ്യമത്തിൽ നിന്നും പിന്മാറി…….തനിക്കും അനുമോൾക്കും ഇടയിൽ സംഭവിച്ച വിള്ളലുകൾ രവിയുടെയും അനിതയുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും അജു ശ്രമിച്ചു……….പഠിത്തം പൂർത്തിയാക്കി തിരിച്ചു വീട്ടിൽ എത്തിയ ദിവസം അനു ആദ്യം കാണാൻ ചെന്നത് അജുവിനെയായിരുന്നു….. തന്റെ സ്വന്തം വീട്ടിലെ മുറിക്കകത്ത് അനുവിന്റെ മടങ്ങി വരവിനെക്കുറിച്ചറഞ്ഞപ്പോൾ തൊട്ട് അസ്വസ്ഥമായ മനസ്സുമായി ഇരിക്കുകയായിരുന്നു അജു….. പൊടുന്നനെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് കയറിവന്ന അനുവിന്റെ സങ്കടവും ദേഷ്യവും പരിഭവവും തിങ്ങിനിറഞ്ഞ മുഖം കണ്ട്
💬 Comments
View all comments