Chapter Title : പാപനാശം [രാജാ]
പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കത്തിന്റെ സഹായം തേടിയത്…….ഈ സത്യം അറിയുന്ന വേളയിൽ ഞാൻ നിങ്ങളുടെ കണ്മുന്നിൽ ഉണ്ടാകില്ല…..നിങ്ങളുടെ അരികിൽ നിന്നും ഒരുപാട് അകലെയായിരിക്കും ഞാൻ,,കഴിയുമെങ്കിൽ ചെയ്ത പാപത്തിന്റെ മോക്ഷലബ്ധിക്കായ്……”””
കത്ത് വായിച്ചു തീർന്ന അനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,,, അധരങ്ങൾ വിറകൊണ്ടിരുന്നു…..ശരീരം തളരുന്നതായി അനുഭവപ്പെട്ട ആ നിമിഷത്തിലാണ് ഉമ്മറപ്പടിയിൽ നിന്നും ഉയർന്നു കേട്ട അനിതയുടെ കരച്ചിൽ അവളുടെ കാതുകളിലേക്ക് ഇരച്ചെത്തിയത്…….ഓടിപ്പിടഞ്ഞു ഉമ്മറത്തെത്തിയ അനു കാണുന്നത് കൈവെള്ളയിൽ മുഖമമർത്തി കരയുന്ന അനിതയെയാണ്……
“”എന്താ അമ്മേ,, എന്ത് പറ്റി……””
പൊട്ടി കരയുന്ന അനിതയുടെ തോളിൽ പിടിച്ചമർത്തി കൊണ്ട് അവൾ ചോദിച്ചു…..
“”അവൻ…..നമ്മുടെ അജു…….. അവിടെ…. “”
ഉയർന്നു വന്ന കരച്ചിൽ തൊണ്ടക്കുഴിയിൽ അടക്കിപ്പിടിച്ചു കൊണ്ട് പറയാൻ ശ്രമിച്ച അനിതയുടെ വാക്കുകൾ അപൂർണമായിരുന്നു….വീടിന്റെ മുൻ വശത്തെ റോഡിലൂടെ സമീപത്തെ റെയിൽ പാളത്തിനരികിലേക്ക് ഓടുന്ന ആളുകളെ അനു കണ്ടു…. ഗേറ്റിന്റെ പടി കടന്ന് അങ്ങോട്ട് ഓടുന്ന രവിയുടെ പിന്നാലെ അനു കുതിച്ചു…. ഒപ്പം നിലവിളിച്ചു കൊണ്ട് അനിതയും……
അവിടെ റെയിൽപ്പാളത്തിനരികിൽ അവരെ കാത്തിരുന്ന അജുവിന്റെ ചേതനയറ്റ ശരീരത്തിനരികിൽ ആ പാവങ്ങൾക്ക് കാലിടറി….. നെഞ്ച് പൊട്ടിയുള്ള അവരുടെ കരച്ചിൽ കേൾക്കാൻ കഴിയാത്തത്ര ദൂരത്തേക്ക് അജു യാത്രയായി കഴിഞ്ഞപ്പോൾ കഴിഞ്ഞ രാത്രി അവൻ മുഖപുസ്തകത്തിൽ കുറിച്ചിട്ട വരികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന തിരക്കിലായിരുന്നു സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങൾ….
“’നിറമിഴിനീരിൻ ആഴങ്ങളിൽ മുങ്ങി
താഴുന്നുവെൻ അശുദ്ധമാം ഉടലും മനസ്സും..
പാപഭാരം പേറുന്ന ജീവന്റെ കരച്ചിലിൻ
അഴിമുഖം നിങ്ങൾക്ക് അദൃശ്യമെങ്കിലും
വെന്തടരുകയാണ് കുറ്റബോധത്തിന്റെ
തീച്ചൂളയിൽ ഓരോ നിമിഷവും...
സമയമാകുന്നു പോകുവാൻ എന്ന ഓർമ്മപ്പെടുത്തലിൻ വേളയിൽ
ഒരുങ്ങി നിൽക്കുന്നു ഈ ദേഹം
രാത്രിതൻ നിഴൽക്കൂത്തുകൾക്കിടയിൽ
പണ്ടേ വേർപിരിഞ്ഞ ദേഹിയേയും
വഹിച്ചു കൊണ്ടുള്ള യാത്രയ്ക്കായ്....'''
************=====************
💬 Comments
View all comments