Chapter Title : പാപനാശം [രാജാ]
കുറച്ചു സമയം കഴിഞ്ഞപ്പോൾ രവിയും അനിതയും അങ്ങോട്ടേക്ക് വന്നു……
“”ഇന്ന് നാട്ടിലേക്ക് വരുന്നതിനു മുൻപ് കഴിഞ്ഞ ദിവസം അനു ഞങ്ങളെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു……പ്രായത്തിന്റെതായ അവളുടെ പക്വത കുറവായി കണ്ട് ഞങ്ങൾ അവളെ തിരുത്താൻ ശ്രമിച്ചെങ്കിലും അവൾ അനുസരിക്കാൻ തയ്യാറായിരുന്നില്ല….. കേവലം പ്രായത്തിന്റെതായ ഒരു വാശിക്കെന്നതിനുമപ്പുറം സ്വന്തം മകളുടെ മനസ്സിലെ ഇഷ്ട്ടത്തിന്റെ ആഴം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്….. അല്ലെങ്കിലും ഞങ്ങൾ അച്ഛനും അമ്മയും തന്നെയല്ലേ അവളുടെ മനസ്സ് മനസ്സിലാക്കേണ്ടതും അവളുടെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുക്കേണ്ടതും….”””’
എന്റെ ഇരുകൈകളും ചേർത്ത് പിടിച്ച് കൊണ്ട് വികാരധീനനായി സംസാരിക്കുന്ന രവിയേട്ടനോട് മറുത്തൊന്നും പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു അജു അപ്പോൾ…..
“”മോന്റെ വിഷമം മനസ്സിലാക്കാതെ സ്വന്തം മകളുടെ കാര്യത്തിൽ ഒരു അച്ഛനും അമ്മയും എടുക്കുന്ന സ്വാർത്ഥതയായി ഇത് കാണരുത്……ബന്ധത്തിന്റെയോ പ്രായവ്യത്യാസത്തിന്റെയോ പേരിലുള്ള വേർതിരിവുകൾക്കൊന്നും നിനക്കും അനുവിനുമിടയിൽ ഇനി സ്ഥാനമില്ല….. പൂർണസമ്മതത്തോടെയും സന്തോഷത്തോടെയുമാണ് ഞങ്ങൾ ഇത് പറയുന്നത്……. നിനക്ക് സ്വീകരിച്ചു കൂടെ ഞങ്ങളുടെ മകളെ….ഒരു മരുമകനായിട്ടല്ല ഇത്രയും നാളും കഴിഞ്ഞത് പോലെ സ്വന്തം മകനായിട്ട് തന്നെ കണ്ട് നിന്നെ സ്നേഹിക്കാനാ ഈ അച്ഛനും അമ്മയും മോനെ വിളിക്കുന്നത്…..””
മൂകനായി നിന്നിരുന്ന അജുവിന്റെ കവിളിണയിൽ തഴുകി കൊണ്ട് അനിത അത് പറഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….. നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞ അജു തന്റെ മുന്നിൽ നിൽക്കുന്ന രവിയുടെയും അനിതയുടെയും കാൽക്കൽ വീണു……ഒന്നും മിണ്ടാതെ കരയുന്ന അജുവിനെ പിടിച്ചെഴുന്നേൽപ്പിച്ച അവർ ‘എല്ലാം നല്ലതിനാണ്’ന്നു പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു….കുറച്ചു നേരം അജുവിന്റെ ഒപ്പം ചിലവഴിച്ച രവിയും അനിതയും
💬 Comments
View all comments