Chapter Title : പാപശൽഭം 1 [Shanushinu]
ബാക്ക്പാക്കും തോളിലിട്ട് പുറത്തിറങ്ങുമ്പോൾ ടൊറന്റോയിലെ മരവിപ്പിക്കുന്ന കാറ്റ് മുഖത്തേക്ക് ആഞ്ഞടിച്ചു.
കട്ടി കൂടിയ സ്നോ ബൂട്ടുകൾ മഞ്ഞുമൂടിയ ഫുട്പാത്തിലേക്ക് അമർത്തിച്ചവിട്ടി അവൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കുറച്ചുനേരം കാത്തുനിന്നപ്പോൾ തന്നെ ടിടിസി (TTC) ബസ് ദൂരെനിന്നും വരുന്നത് കണ്ടു.
പോക്കറ്റിൽ നിന്നും ഗ്ലൗസ് ഊരി മരവിച്ച കൈകൾ കൊണ്ട് അവൻ പ്രെസ്റ്റോ കാർഡ് (Presto Card) പുറത്തെടുത്തു. ബസ്സിൽ കയറി മെഷീനിൽ കാർഡ് ടാപ്പ് ചെയ്തപ്പോൾ കേട്ട ആ പരിചിതമായ 'ബീപ്പ്' ശബ്ദം അവനൊരു ആശ്വാസമായിരുന്നു.
ഹീറ്റർ ഇട്ട ബസ്സിന്റെ സീറ്റിലേക്ക് ഇരുന്നപ്പോൾ കണ്ണുകൾ താനേ അടഞ്ഞുപോയി.
ടൊറന്റോയിലെ ഒരു പ്രമുഖ കോളേജിൽ നിന്നും അഡ്മിനിസ്ട്രേഷനിൽ നേടിയ മാസ്റ്റേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റ് റൂമിലെ സ്യൂട്ട്കേസിലിരിപ്പുണ്ട്. എന്നിട്ടും പകൽ മുഴുവൻ ലാപ്ടോപ്പിന് മുന്നിലിരുന്ന് നൂറുകണക്കിന് കമ്പനികളിലേക്ക് സിവി അയച്ച ശേഷം, രാത്രിയാകുമ്പോൾ മിനിമം വേജിന് പെട്രോൾ പമ്പിൽ വന്ന് നിൽക്കേണ്ടി വരുന്ന ഗതികേട് ആലോചിച്ചപ്പോൾ അവനൊരു
നെടുവീർപ്പിട്ടു. വാടക, ഗ്രോസറി, ഫോൺ ബിൽ, ടിടിസി പാസ്... മാസാവസാനം കയ്യിൽ കിട്ടുന്ന ഡോളറുകൾ കൃത്യമായി കണക്കുകൂട്ടി, അനാവശ്യമായി പുറത്തുനിന്നൊരു കാപ്പിയോ ബർഗറോ പോലും വാങ്ങാതെ പിശുക്കി ജീവിക്കുന്നത് ഭാവിയിലേക്കുള്ള ചെറിയൊരു സമ്പാദ്യത്തിന് വേണ്ടിയാണ്.
ബസ്സിറങ്ങി സ്കാർബറോയിലുള്ള അവരുടെ ബേസ്മെന്റ് അപ്പാർട്ട്മെന്റിലേക്ക് നടക്കുമ്പോൾ ചുറ്റുപാടും നല്ല നിശബ്ദതയായിരുന്നു. വാതിലിന്റെ പാസ്കോഡ് അടിച്ച് ശബ്ദമുണ്ടാക്കാതെ അവൻ അകത്ത് കയറി.
സൂര്യപ്രകാശം അധികം കടന്നുവരാത്ത ആ ബേസ്മെന്റിൽ ഇപ്പോഴും നല്ല ഇരുട്ടാണ്. കൂടെ താമസിക്കുന്ന സുഹൃത്തുക്കളായ രാഹുലും അജിംസും മൻസൂറും അവരവരുടെ ബെഡുകളിൽ പുതപ്പുമൂടി നല്ല ഉറക്കത്തിലാണ്.
ഷാഹിദ് ശബ്ദമുണ്ടാക്കാതെ ജാക്കറ്റും ഷൂസും ഊരിമാറ്റി,
💬 Comments
View all comments