Chapter Title : പാപശൽഭം 1 [Shanushinu]
ബെഡിലേക്ക് മറിഞ്ഞു. തണുപ്പും ക്ഷീണവും കാരണം നിമിഷങ്ങൾക്കകം അവൻ ഗാഢനിദ്രയിലേക്ക് വഴുതിവീണു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം അവൻ കണ്ണുതുറക്കുമ്പോൾ സമയം ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. റൂമിലെ ലൈറ്റുകൾ ഇപ്പോഴും ഓഫാണ്. അവൻ പതിയെ എഴുന്നേറ്റ് നേരെ ബാത്ത്റൂമിലേക്ക് നടന്നു.
രാവിലെ വന്നപ്പോൾ ഉള്ള ഭയങ്കര ക്ഷീണം കാരണം അപ്പോൾ കുളിക്കാതെ നേരെ കിടക്കുകയാണ് ചെയ്തത്. നല്ല തണുപ്പായത് കാരണം കുളിക്കാൻ മടി ആണ്..
എന്നാലും ഒന്ന് ഫ്രഷ് ആവാൻ കുളിക്കാതെ വേറെ വഴിയും ഇല്ല. ഷവർ തുറന്നു ചൂട് വെള്ളവും തണുത്ത വെള്ളവും mix ചെയ്തു ഒരു ഇളം ചൂട് പരുവം ആക്കിയ ശേഷം ബാത്ത് ടബ്ബിലോട്ട് കയറി നിന്ന്...
ശരീരത്തിലേക്ക് വീഴുന്ന ചൂടുവെള്ളത്തിന് വല്ലാത്തൊരു സുഖമുണ്ടായിരുന്നു. അതും ആസ്വദിച്ചു നിന്ന് നന്നായി കുളിച്ചു... അതിൻ്റെ ഇടയിലും ഷാഹിദിൻ്റെ മനസ്സ് ഓരോ ചിന്തയിൽ തന്നെ ആയിരുന്നു...
ഈ കറങ്ങുന്ന ചക്രത്തിൽ നിന്ന്, രണ്ടു അറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ഈ പാർട്ട് ടൈം ജോലിയിൽ നിന്ന് തനിക്ക് എപ്പോഴാണ് ഒരു മോചനം കിട്ടുക എന്നവൻ ഷവറിന് താഴെ നിൽക്കുമ്പോൾ ചിന്തിച്ചു.
കുളി കഴിഞ്ഞ് ഫ്രഷായി പുറത്തിറങ്ങിയപ്പോൾ ഷാഹിദ് ഫോണെടുത്ത് സമയം നോക്കി. കാനഡയും നാട്ടിലെ ടൈം സോണും തമ്മിലുള്ള മാറ്റം കണക്കുകൂട്ടിയാൽ ഇപ്പോൾ നാട്ടിൽ രാത്രി പതിനൊന്ന് മണിയോടടുക്കുന്നു.
ഉപ്പയും ഉമ്മയും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് വിളിക്കണം. അവൻ ഫോണെടുത്ത് നാട്ടിലേക്ക് വാട്സാപ്പ് വീഡിയോ കോൾ ചെയ്തു.
രണ്ടാമത്തെ റിങ്ങിൽ ഉമ്മ ഫോണെടുത്തു. ഉമ്മയുടെ മുഖം കണ്ടപ്പോഴേ ഷാഹിദിന് നാട്ടിലെ ആ പഴയ വീടും വരാന്തയും ഓർമ്മ
💬 Comments
View all comments