Chapter Title : പാപശൽഭം 1 [Shanushinu]
വന്നു.
"എന്താ മോനെ, ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളോ? മുഖം വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ..." ഉമ്മയുടെ ചോദ്യത്തിൽ ഒരുപാട് സ്നേഹവും ആശങ്കയുമുണ്ടായിരുന്നു.
"അതെ ഉമ്മാ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന് കുറച്ചു നേരം കിടന്നു. നിങ്ങളെല്ലാവരും ഉറങ്ങാൻ പോവുകയായിരുന്നോ? നിങ്ങൾ ഫുഡ് ഒക്കെ കഴിച്ചോ?" ഷാഹിദ് ചോദിച്ചു.
"ആഹ്, ഞങ്ങളൊക്കെ കഴിച്ചു. ഉപ്പ കുറച്ചു മുന്നേ കട അടച്ചു വന്നതേ ഉള്ളു. അവിടെ കുട്ടികളൊക്കെ എഴുന്നേറ്റോ? നീ ഇന്ന് എന്താ ഉണ്ടാക്കാൻ പോവുന്നെ?" ഉമ്മ ചോദിച്ചു.
"അവര് എഴുന്നേറ്റ് വരുന്നുള്ളു. ഇനി എന്തെങ്കിലും ഉണ്ടാക്കണം. ഉപ്പയെവിടെ?"
അപ്പോഴേക്കും ഉപ്പ ഫോൺ വാങ്ങി സ്ക്രീനിലേക്ക് നോക്കി. "എന്താ ഷാഹിദേ, ഡ്യൂട്ടി എങ്ങനെയുണ്ടായിരുന്നു? ഭയങ്കര തണുപ്പാണോ അവിടെ?"
"കുഴപ്പമില്ല ഉപ്പാ. ഇന്നലെ അത്യാവശ്യം നല്ല തണുപ്പായിരുന്നു," അവൻ മറുപടി പറഞ്ഞു.
കുറച്ചുനേരം നാട്ടിലെ വിശേഷങ്ങളും കടയിലെ കാര്യങ്ങളും സംസാരിച്ച ശേഷം ഉപ്പ പതിയെ വിഷയത്തിലേക്ക് വന്നു. "പിന്നെ, നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്.
നിന്റെ പഠിപ്പൊക്കെ കഴിഞ്ഞില്ലേ. ഇനി നീ എന്തായാലും ഈ മാസം അവസാനത്തോടെ ഇങ്ങോട്ട് വരാൻ നോക്ക്. നിനക്ക് പറ്റിയിട്ടുള്ള ഒരു നല്ല ആലോചന വന്നിട്ടുണ്ട്.
ഉപ്പയുടെ അടുത്ത ചങ്ങായി ബഷീർക്ക കൊണ്ട് വന്ന ആലോചന ആണ്. നല്ല കുട്ടി ആണ്. നല്ല ഇമാനുള്ള അടക്കവും ഒതുക്കവും എല്ലാം ഉള്ള നല്ല ഒരു കുടുംബത്തിലെ കുട്ടിയാണ്..
കാണാനും നല്ല ചൊറുക്കുണ്ട്. നിനക്ക് എന്തായാലും ഇഷ്ടമാകും. നിൻ്റെ ഫോട്ടോ ഞാൻ അവർക്ക് അയച്ചു കൊടുതീനു... അവർക്ക് എല്ലാവർക്കും നിന്നെ നല്ല ഇഷ്ടമായി എന്നാണ് പറഞ്ഞത്...
ഉപ്പ അന്വേഷിച്ചിട്ട് നല്ല
💬 Comments
View all comments