0%

Chapter Title : പാപശൽഭം 1 [Shanushinu]

Author : Shanushinu Read All Parts 17.3K

ബന്ധമാണ് എന്നാണ് മനസ്സിലായത്. എന്തായാലും നീ വന്നു കണ്ടിട്ട് നിനക്ക് ഇഷ്ടമാവുകയാണെങ്കിൽ നമുക്ക് ഉറപ്പിച്ച് ഇടാം. എന്നിട്ട് പിന്നെ നിനക്ക് ജോലിയെല്ലാം കിട്ടിയതിനുശേഷം നമുക്ക് നിക്കാഹ് നടത്തിയാൽ മതി.

ഷാഹിദിന്റെ ഉള്ളൊന്ന് കാളി. കല്യാണം എന്നതിനോട് വലിയ താല്പര്യമൊന്നും അവന് ഇപ്പോൾ ഇല്ലായിരുന്നു. അതിലുപരി സാമ്പത്തിക പ്രശ്നങ്ങളും.

"ഉപ്പാ.... പക്ഷെ ഇവിടുത്തെ കാര്യങ്ങളൊന്ന് സെറ്റിൽ ആവണ്ടേ? ഇപ്പോഴുള്ള ഈ പാർട്ട് ടൈം ജോലികൊണ്ടാണ് ഞാൻ ഇവിടെ പിടിച്ചുനിൽക്കുന്നത്. നല്ലൊരു ഫുൾ ടൈം ജോലി കിട്ടുന്നതുവരെ കാത്തിരുന്നൂടെ?

നല്ലൊരു ജോലി കിട്ടിയില്ലെങ്കിൽ ഇപ്പോൾ പി ആർ പോലും ശരിയാവില്ല. ഞാൻ ഇപ്പോൾ നാട്ടിൽ വന്നാൽ തന്നെ എയർ കാനഡയിലോ മറ്റോ ടിക്കറ്റ് എടുക്കാൻ നല്ലൊരു തുക വേണം.

എന്റെ കയ്യിലുള്ള സേവിങ്സ് മൊത്തം തീരും. തിരിച്ചു വന്നാൽ അക്കൗണ്ട് സീറോ ആകും..." ഷാഹിദ് തന്റെ ബുദ്ധിമുട്ടുകൾ നിരത്തി.

"അതൊന്നും ഓർത്ത് നീ ബേജാറാവണ്ട. കാശിന്റെ കാര്യമൊക്കെ നമുക്ക് ഇവിടെ ശരിയാക്കാം. അത് ഓർത്ത് നീ ഈ നല്ലൊരു ബന്ധം കളയണ്ട.

എന്തായാലും ഞാൻ ആ കുട്ടിയുടെ ഫോട്ടോ ഒന്ന് നിനക്ക് വാട്സാപ്പിൽ അയക്കാം. നീ ഒന്നു കണ്ട് നോക്കൂ," ഉപ്പ ഒരു തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു.

കൂടുതലൊന്നും പറയാനാവാതെ ഷാഹിദ് ഫോൺ കട്ട് ചെയ്തു. കല്യാണം കഴിക്കുന്നതും നാട്ടിലേക്ക് പോകുന്നതും ആലോചിച്ചപ്പോൾ അവന് വല്ലാത്തൊരു ഭാരം തോന്നി. കയ്യിൽ പൈസ ഇല്ലാതെ എങ്ങനെയാ?

ഒരു കല്യാണ ഉറപ്പിക്കലിന് പോലും എന്തൊരു ചെലവാണ്... Oru iPhone എങ്കിലും ഇല്ലാതെ ഇങ്ങനെ കല്യാണം ഉറപ്പിക്കും? അങ്ങനെ ഓരോ ചിന്തയോടെ ഒരു താല്പര്യവുമില്ലാതെയാണ് അവൻ

💬 Comments

View all comments