Chapter Title : പാപശൽഭം 1 [Shanushinu]
വാട്സാപ്പ് ഓപ്പൺ ചെയ്തത്.
ഉപ്പയുടെ മെസ്സേജ് വന്നിട്ടുണ്ട്. ഒരൊറ്റ ഫോട്ടോ. അവൻ അത് ഡൗൺലോഡ് ചെയ്തു.
സ്ക്രീനിൽ തെളിഞ്ഞ ചിത്രം കണ്ടതും ഷാഹിദിന്റെ കണ്ണുകൾ വിടർന്നു. ഇളം നീല നിറത്തിലുള്ള വളരെ മനോഹരമായ ഒരു സൽവാർ അണിഞ്ഞ ഒരു പെൺകുട്ടി.
നെഞ്ചും തലയും നല്ല കട്ടിയുള്ള ഒരു നീല ഷാൾ കൊണ്ട് നന്നായി മറച്ചിട്ടുണ്ട്. പർദ്ദ ഒന്നും അല്ല എങ്കിലും ശരീരത്തിന്റെ ഒരു ഭാഗം പോലും പുറത്ത് കാണുന്നില്ല.
പക്ഷെ ആ ഒതുങ്ങിയ വസ്ത്രങ്ങൾക്കുള്ളിൽ നിൽക്കുമ്പോഴും, അത്യാവശ്യം നല്ല ഉയരവും, അതിനൊത്ത വണ്ണവുമുള്ള ഒന്നാന്തരം ശരീരഘടനയാണ് അവൾക്കെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകും.
ഒരു പക്ഷേ അവൾക്ക് തന്നെക്കാളും നീളം ഉണ്ടോ എന്ന് പോലും അവന് തോന്നി... ഒരു തരി മേക്കപ്പില്ലാത്ത, വളരെ സ്വാഭാവികമായ മുഖം.
വിടർന്ന കണ്ണുകളും, അതിലെ വല്ലാത്തൊരു നിഷ്കളങ്കതയും. ഇതുവരെ കല്യാണത്തോട് യാതൊരു താല്പര്യവുമില്ലാതിരുന്ന ഷാഹിദിന്റെ ഉള്ളിൽ എന്തോ ഒന്ന് കൊളുത്തിവലിക്കുന്നതുപോലെ തോന്നി. ഇത് കൈ വിട്ടാൽ പിന്നെ ഇത് പോലെ ഒരു പെണ്ണിനെ തനിക്ക് കിട്ടുമോ എന്ന് പോലും ഷാഹിദ് ഒരു നിമിഷം ചിന്തിച്ചു.
ഇങ്ങനെ പൂർണമായും മറിച്ചിട്ടുള്ള ഒരു ഡ്രസ്സ് ഒന്നും തന്റെ ഭാര്യക്ക് വേണ്ടി ഷാഹിദിന് താല്പര്യമുണ്ടായിരുന്നില്ല. കുറച്ചു മോഡേൺ ആയി ഒക്കെ ഡ്രസ്സ് ചെയ്യുന്ന ഒരു രീതിയായിരുന്നു അവൻ താൽപര്യം.
പക്ഷേ പെണ്ണിൻറെ ആ മുഖം, അത്രയും സൗന്ദര്യമുള്ള ഒരു മുഖം ഇതിനു മുമ്പ് അവൻ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കാനും അവന്റെ മനസ്സ് സമ്മതിച്ചില്ല.
വസ്ത്രവും രീതികളും എല്ലാം നമുക്ക് പതുക്കെ മാറ്റിയെടുക്കാമല്ലോ എന്നാണ് അവൻ ചിന്തിച്ചത്.
💬 Comments
View all comments