Chapter Title : പാപശൽഭം 1 [Shanushinu]
ടൊറന്റോയിലെ സ്ട്രീറ്റുകളിൽ ദിവസവും കാണുന്ന മോഡേൺ വേഷങ്ങളിട്ട പെൺകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തയായ, നാടൻ തനിമയുള്ള, അടക്കവും ഒതുക്കവുമുള്ള ഒരുവൾ.
ആ ഒറ്റനോട്ടത്തിൽ തന്നെ ആ ഫോട്ടോയിലെ ഹൂറി ഷാഹിദിൻ്റെ മനസ്സിൽ കയറി താമസമായി. ഫോട്ടോയിലേക്ക് നോക്കിയിരിക്കെ, തന്റെ സേവിങ്സ് തീരുന്നതിനെക്കുറിച്ചോ ഭാവിയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഉള്ള ചിന്തകൾ ഒന്നും പിന്നെ അവന് ഒരു തടസം ആയി തോന്നിയില്ല.
അപ്പോഴേക്കും രാഹുലും അജിംസും മൻസൂറും ഉണർന്നിരുന്നു. അവർ മൂന്നു പേരും ആണ് കാനഡയിലെ കഴിഞ്ഞ രണ്ട് വർഷത്തെ ജീവിതത്തിൻ്റെ ഷാഹിദിൻ്റെ പ്രധാന കൂട്ട്.
ഉച്ചവരെ ഉറങ്ങി എണീറ്റ അവർ breakfast ഒന്നും കഴിക്കാതെ lunch ഉണ്ടാക്കാൻ ഉള്ള പരിപാടികൾ ഒരുക്കുന്നത് ഷാഹിദിന് കേൾക്കാമായിരുന്നു. ശബ്ദമൊക്കെ കേട്ട് ഷാഹിദും ഇറങ്ങി അവരുടെ അടുത്തോട്ട് അടുക്കളയിലോട്ട് നടന്നു.
ചെന്നു നോക്കിയപ്പോൾ വാൾമാർട്ടിൽ നിന്നും വാങ്ങിയ ചിക്കൻ വെച്ച് അജിംസ് എന്തോ പരീക്ഷണത്തിലാണ്. ബാക്കി രണ്ടുപേർ കറിയിലോട്ടുള്ള സാധനങ്ങളൊക്കെ അരിഞ്ഞ് അവനെ സഹായിക്കുകയാണ്. എന്നെ കണ്ടപ്പോൾ അജിംസ് പറഞ്ഞു
"എന്താടാ ഷാഹി, ഉപ്പ ഇപ്പോൾ തന്നെ പിടിച്ച് നിന്നെ കെട്ടിക്കുമോ? ഞാൻ കേട്ടു നിൻറെ കല്യാണ ആലോചന, നീ ഫോണിൽ സംസാരിക്കുന്നത്?"
ഇതാണ് ഇവിടെയുള്ള ഒരു പ്രശ്നം. നമ്മൾ ഫോണിൽ സംസാരിക്കുന്നത് മിക്കതും അടുത്ത റൂമിൽ ഉള്ളവർക്ക് കേൾക്കാം. മരം കൊണ്ട് ഉണ്ടാക്കിയ വീടായതു കൊണ്ട് സൗണ്ട് പ്രൂഫിംഗ് തീരെ ഇല്ല, പെട്ടെന്ന് തന്നെ അപ്പുറത്തെ റൂമിലോട്ടുള്ള വർക്കും നമ്മുടെ സംസാരം കേൾക്കാം. അതുകൊണ്ടുതന്നെ ഇനി നിഷേധിച്ചിട്ട് കാര്യമൊന്നുമില്ല.
"അതേടാ... പോയി കെട്ടാനാണ് പറയുന്നത്," ഷാഹിദ് പറഞ്ഞു. എന്നിട്ട് നീ എന്ത് തീരുമാനിച്ചു
💬 Comments
View all comments