Chapter Title : പാപശൽഭം 1 [Shanushinu]
അവര് ഫോട്ടോ വല്ലതും അയച്ചു തന്നോ, പെണ്ണിനെ നീ കണ്ടോ?
എങ്ങനെ ഉണ്ട് അളിയാ? മൻസൂർ ആണ് ചോദിച്ചത്. ഫോട്ടോ ഒന്നും വന്നില്ല എന്ന് ഷാഹിദ് ഒരു കളവ് പറഞ്ഞെങ്കിലും, അവൻറെ മുഖത്തെ ആ ഇളം പുഞ്ചിരി അവനെ ഒറ്റിക്കൊടുത്തു.
ആ അവന് ഫോട്ടോയ്ക്ക് വന്നിട്ടുണ്ട് അവൻ നമ്മുടെ അടുത്ത് ഐഡിയ ഇറക്കുകയാണ്. എടുക്കടാ ഫോൺ പുറത്ത്. ഞങ്ങളും ഒന്ന് കാണട്ടെ നമ്മുടെ പുതിയ സിസ്റ്റർ ഇൻ ലോയെ," രാഹുൽ വന്ന് അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി.
Lock തുറന്നു കൊടുത്തു ഫോൺ പരിശോധിക്കാതെ ഇനി അവർ വിടില്ലെന്ന് ഷാഹിദിന് അറിയാമായിരുന്നു. അതുകൊണ്ട് ഷാഹിദ് തന്നെ ഫോണിൽ അവളുടെ ഫോട്ടോ തുറന്നു രാഹുലിന് കൊടുത്തു.
രാഹുൽ സ്ക്രീനിലേക്ക് നോക്കിയതും അവന്റെ പുരികം മുകളിലേക്ക് ഉയർന്നു.
"ടാ... ൻ്റെ മോനെ... അളിയാ... എന്തൊരു പെണ്ണാടാ ഇത്... . എൻ്റെ അളിയാ, ഈ ഫോട്ടോ കണ്ടിട്ട് നീ ഇനിയും എന്തു ആലോചിക്ക?
നിനക്ക് വേണ്ടെങ്കിൽ ഈ പെണ്ണിനെ ഞാൻ കെട്ടാം...,".. "നീ പോടാ" ഇത് കേട്ട് നാണം വന്ന ഷാഹിദ് രാഹുലിനോട് പറഞ്ഞു. ഫോൺ കിട്ടിയ രാഹുൽ ഫോട്ടോ നോക്കിക്കൊണ്ട് തന്നെ നിൽക്കുകയായിരുന്നു.
ഇതുകണ്ട് ജിംസും മൻസൂറും വന്നു പറഞ്ഞു നോക്കട്ടെ ഡാ, ഞങ്ങളും കൂടെ കാണട്ടെ എന്നും പറഞ്ഞു ഫോൺ തട്ടി പറിച്ചു...
പിന്നെ അവരുടെ വക യുള്ള comments. "അളിയാ നിൻ്റെ ഒക്കെ തലയിൽ വരച്ചത് ഞങ്ങളുടെ എവിടെങ്കിലും ഒന്ന് വരച്ച മതിയായിരുന്നു..." ഹൗഫ്ഫ്...
ൻ്റെ ഷാഹി... ഈ നാടൻ ഡ്രസ്സില് പോലും എന്തൊരു ചേലാണ്
💬 Comments
View all comments