Chapter Title : പാപശൽഭം 1 [Shanushinu]
അവളെ കാണാൻ. മൻസൂർ ആണ് പറഞ്ഞത്. അവളുടെ ഒരു ഐശ്വര്യം നോക്കൂ...
നീ എന്ത് ആലോചിച്ചു നിൽക്കാണ്, എടാ പൊട്ടാ. ഇത് പോലെ ഒരു പെണ്ണിനെ ഒക്കെ കണ്ടാൽ ആദ്യം കാണുന്നവൻ തന്നെ അടിച്ചു കൊണ്ട് പോകും..
നീ വേഗം സമ്മതം പറഞ്ഞു വീട്ടിൽ കല്യാണം ഉറപ്പിക്കാൻ നോക്ക്. നീ ശരിക്കും ഭാഗ്യവാനാടാ ഷാഹിദേ. ഈ ചാൻസ് ഒന്നും കളയല്ലേ മോനെ...
നിൻറെ ടൈം ആണോ അളിയാ ടൈം.. " അജിംസ് കള്ളച്ചിരിയോടെ ഷാഹിദിനെ നോക്കി കണ്ണിറുക്കി.
കൂട്ടുകാർ അവളെപ്പറ്റി അങ്ങനെ പറഞ്ഞപ്പോൾ ഷാഹിദിന്റെ ഉള്ളിൽ വല്ലാത്തൊരു അഭിമാനം തോന്നി. കല്യാണം ഉറപ്പിച്ചിട്ട് പോലും ഇല്ല. പക്ഷേ അപ്പോളേക്കും അവളെ തന്റെ പെണ്ണായി അവളെ കണ്ട് ഷാഹിദിന് മറ്റുള്ളവർ അവളെ അംഗീകരിക്കുന്നതിന്റെ ഒരു സുഖം വല്ലാത്ത ഒരു ഫീൽ ആയിരുന്നു...
"ടാ, മതി വായ നോക്കിയത്, ഫോൺ ഇങ്ങോട്ട് താടാ," ഷാഹിദ് ചിരിച്ചുകൊണ്ട് രാഹുലിന്റെ കയ്യിൽ നിന്നും ഫോൺ തിരികെ വാങ്ങി.
അവരുടെ സംസാരം പതിയെ മറ്റു പല കാര്യങ്ങളിലേക്കും മാറി. ടൊറന്റോയിലെ ജീവിതത്തിൽ അവർ നാലുപേരും ഒഴിവുസമയങ്ങളിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഇവിടുത്തെ കാഴ്ചകളാണ്.
ഡൗൺടൗണിലൂടെ നടക്കുമ്പോഴും, യംഗ്-ഡണ്ടാസ് സ്ക്വയറിലുമൊക്കെ കാണുന്ന സകല പെണ്ണുങ്ങളെയും അവർ നന്നായി വായ നോക്കാറുണ്ട്. പക്ഷെ ഇപ്പോഴും 4 പേർക്കും ഏറ്റവും താല്പര്യം മലയാളി പെൺകുട്ടികളോട് തന്നെയാണ്.
"എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലെ പെൺപിള്ളേരുടെ ആ ഒരു നാടൻ ഫീൽ ഈ മദാമ്മമാർക്ക് ഇല്ലെടാ," രാഹുൽ ചിക്കൻ കറി ഇളക്കുന്നതിനിടയിൽ പറഞ്ഞു.
അത് ശരിവെച്ചുകൊണ്ട് അജിംസ് കൂട്ടിച്ചേർത്തു, "അത് സത്യമാ...
💬 Comments
View all comments