Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
അവള് ശ്രമിച്ചു കൊണ്ടിരുന്നിട്ടും അവൾ ശൂന്യതയിൽ തളർന്നു വീഴും. കണ്ണുകളിൽ നിന്ന് നിശ്ശബ്ദമായ കണ്ണുനീർ ഒഴുകും.
അവൻ്റെ സ്പർശം, അവൻ്റെ മണം, അവൻ്റെ ഭാരം—അതൊക്കെ ഇല്ലാതെ കടന്നു പോകുന്ന രാത്രികൾ അവളെ ക്രമേണ പൊള്ളിച്ചുകൊണ്ടിരുന്നു.
എത്ര അധികം സ്വയം ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിട്ടും അത് അവളുടെ ആത്മാവിനെ തൃപ്തി പെടുത്തുന്ന രീതിയിൽ ഉള്ള ഒരു അനുഭവം ആയി മാറുന്നുണ്ടായിരുന്നില്ല.
രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, ഫോൺ സ്ക്രീനിലെ ഷാഹിദിൻ്റെ വെറുമൊരു ചിത്രത്തിന് പകരം അവന്റെ ശരീരത്തിൻ്റെയും കൈകളുടെയും ചൂട് നേരിട്ട് അനുഭവിക്കാൻ അവളുടെ മനസ്സും ശരീരവും ഒരുപോലെ കൊതിച്ചു.
അവനോട് നാട്ടിലോട്ട് തിരിച്ചു വരാനും എത്രയും പെട്ടെന്ന് കല്യാണം കഴിക്കാനും അവൾ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അത് പലപ്പോഴും ചെറിയ പിണക്കങ്ങളിലേക്കും വഴക്കുകളിലേക്കും വഴിമാറി.
ഷാഹിദ് കാനഡയിൽ പോയിട്ട് ആറ് മാസത്തോളം ആയെങ്കിലും ഇപ്പോഴും നാട്ടിൽ വരുന്ന കാര്യങ്ങൾ ഒന്നും ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നില്ല. "കുറച്ചൂടെ പൈസ കയ്യിൽ വന്നിട്ട് നാട്ടില് വന്ന് ഗംഭീരമായി കല്യാണം നടത്താം" എന്ന് അവൻ പറയുമെങ്കിലും അതിനുള്ള യാതൊരു നടപടിയും അവന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി അവൾക്ക് തോന്നിയില്ല.
കോളേജിൽ ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ ശ്രദ്ധ മുഴുവൻ ഫോണിലായിരുന്നു. മുമ്പത്തെ പോലെ പഠനങ്ങളിൽ ഒന്നും ശ്രദ്ധ പഠിപ്പിക്കാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല. ക്ലാസിലെ കല്യാണം കഴിഞ്ഞ കൂട്ടുകാരികൾ തങ്ങളുടെ കല്യാണവിശേഷങ്ങളും ഭർത്താക്കന്മാരോടൊപ്പമുള്ള യാത്രകളും സംസാരിക്കുമ്പോൾ അവൾക്കത് ഒരു അസ്വസ്ഥത ആയി തോന്നി...
വെറുമൊരു ഫോൺ സ്ക്രീനിൽ മാത്രം ഒതുങ്ങുന്ന തന്റെ പ്രണയമോർത്ത് അവൾക്ക് ശരിക്കും സങ്കടം വന്നു.
അവളുടെ വികാരങ്ങൾ ഉണർത്തുന്നതിന് മുമ്പായിരുന്നെങ്കിൽ
💬 Comments
View all comments