Chapter Title : പാപശൽഭം 10 [Shanushinu] [അധികാരപ്പകർച്ച]
വീണ്ടും ആ പഴയ തീ പടരാൻ തുടങ്ങി. എങ്കിലും സ്വരത്തിലെ കടുപ്പം ഒട്ടും കുറയ്ക്കാതെ, ഷാഹിദിനോട് നല്ല ദേഷ്യം നിലനിർത്തിക്കൊണ്ട് തന്നെ അവൾ ചോദിച്ചു:
"ആ ഫോട്ടോസ് ഒക്കെ കണ്ടിട്ട് അവൻ എന്ത് പറഞ്ഞു? നേരത്തെ നീ പറഞ്ഞ ആ മോഡലിന്റെ ഡയലോഗ് മാത്രമാവില്ലല്ലോ അപ്പൊ അവൻ പറഞ്ഞിട്ടുണ്ടാവുക.
ഒന്നുവിടാതെ സത്യം പറഞ്ഞോണം. നീ കള്ളം പറഞ്ഞാൽ എനിക്ക് അപ്പൊ മനസ്സിലാവും. ഷാഹി, ഇനി എന്നോട് കള്ളം കൂടെ പറയാൻ ആണ് നിൻ്റെ പരിപാടി എങ്കിൽ എനിക്ക് അത് ക്ഷമിക്കാൻ കഴിയില്ല.
എന്താണ് ഉണ്ടായത് എന്ന് സത്യം സത്യമായി എന്നോട് പറയണം.." അവൾ കടുപ്പിച്ചു തന്നെ പറഞ്ഞു. " ഷാഹി, ഞാൻ ഒരു തീരുമാനം എടുത്താൽ എടുത്തതാണ്..
അത് കൊണ്ട് കളവ് പറയരുത്. എനിക്ക് ഉണ്ടായ സത്യം ആണ് അറിയേണ്ടത്". അവള് വീണ്ടും പറഞ്ഞു നിർത്തി.
ഷാഹിദിന് ഇപ്പൊൾ ശരിക്കും പെട്ട അവസ്ഥയിൽ ആയി പോയി. സത്യം പറഞ്ഞാൽ അവൾ കൂടുതൽ ചൂടാവുമോ അതോ പറയാതിരുന്നാൽ പിണങ്ങിപ്പോകുമോ എന്ന ഭയത്തിൽ അവൻ നടന്ന കാര്യങ്ങൾ മുഴുവൻ ആയും അല്ലെങ്കിലും പറ്റുന്ന പോലെ പറഞ്ഞാലോ എന്നാലോചിച്ചു.
അവള് അവസാനം പറഞ്ഞത് നല്ല സീരിയസ് ആയി തന്നെ ആണ് എന്ന് അവന് ഉറപ്പായിരുന്നു... അത് കൊണ്ട് ഒരു ചാൻസ് എടുക്കാതെ മാർക്കിന്റെ വാക്കുകൾ അവളോട് തുറന്നുപറയാൻ തന്നെ അവസാനം അവൻ തീരുമാനിച്ചു.
"അവൻ... അവൻ ആ ചുവന്ന ഡ്രസ്സും ലേസ് ടോപ്പും കണ്ടപ്പോൾ വല്ലാതെ ഷോക്ക് ആയിപ്പോയി പൊന്നൂ. അവൻ ഇംഗ്ലീഷിൽ പറഞ്ഞത്, ആ ചുവന്ന ഡ്രസ്സ് നിന്റെ ദേഹത്ത്
💬 Comments
View all comments