Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
മറ്റാരും ഇല്ലാതെ ഒറ്റക്കാവുന്ന സമയങ്ങളിലും, രാത്രിയിലെ യാമങ്ങളിലും, അടച്ചിട്ട അവളുടെ മുറിക്കുള്ളിലെ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴും എല്ലാം, അവളുടെ ഉള്ളിലെ മറ്റൊരു ജസ്ന അവളറിയാതെ തന്നെ ഉണർന്നു വരും...
അവൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു മറ്റൊരു ജസ്ന.
ഷാഹിദിൻ്റെ ഫോണിലെ വാൾപേപ്പർ ആയി അന്ന് മാർക്ക് അവളെ അർദ്ധനഗ്നയായി കണ്ട ശേഷം, സ്വന്തം ശരീരത്തിന്റെ വടിവുകൾ മറ്റുള്ളവരുടെ കണ്ണുകളിൽ പെട്ടാൽ എങ്ങനെയിരിക്കും എന്ന ചിന്ത അവളെ വല്ലാതെ ഭ്രമിപ്പിക്കാൻ തുടങ്ങിയിരുന്നു.
പക്ഷെ നാട്ടിലെ അവളുടെ ചുറ്റുപാടുകളും, പരിമിതമായ അവസ്ഥയിലും ഇങ്ങനത്തെ ആഗ്രഹങ്ങൾ ഒന്നും അധികം മുന്നോട്ട് കൊണ്ടുപോവാൻ അവൾക്ക് ധൈര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവള് അവളുടെ പർദ്ദക്ക് ഉള്ളിൽ തന്നെ ഒതുങ്ങി കൂടി..
പക്ഷേ എന്നിരുന്നാലും അവൾക്കുള്ളിൽ അതിനോടുള്ള താല്പര്യം നാൾക്കു നാൾ വർദ്ധിക്കുകയും, അത് അവൾക്ക് വല്ലാത്ത ഒരു മാനസികസംഘർഷം ഉണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്തു...
അതൊരു തെറ്റാണെന്നും തന്റെ മതവിശ്വാസങ്ങൾക്ക് നിരക്കാത്തതാണെന്നും അവളുടെ മനസ്സാക്ഷി ഇടയ്ക്കിടെ ഓർമ്മിപ്പിക്കുമെങ്കിലും, ആ കുറ്റബോധത്തേക്കാൾ എത്രയോ മടങ്ങ് വലുതായിരുന്നു ആ ചിന്ത അവൾക്ക് നൽകുന്ന രഹസ്യ ലഹരി.
ഈ ചിന്ത കൊണ്ട് ഉണ്ടാവുന്ന കുറ്റബോധവും, അതിൽ നിന്ന് കിട്ടുന്ന ലഹരിയും ഒരു തുലാസിൽ ഇട്ടു അളന്നാൽ, തുടക്കത്തിൽ എല്ലാം കുറ്റബോധത്തിൻ്റെ ത്രാസ് താഴ്ന്നു ഇരിക്കുമായിരുന്നെങ്കിൽ, പിന്നെ പിന്നെ, ലഹരിയുടെ ത്രാസ് മാത്രം കനം തൂങ്ങുന്ന പോലെ ആയി മാറി കൊണ്ടിരുന്നു അവളുടെ മനസ്സ്.
തന്റെ ഈ രഹസ്യ ആഗ്രഹം ഷാഹിദ് ഒരിക്കലും അറിയരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. അവനോട് തനിക്കുള്ളത് ഇത് വരെ മറ്റാരോടും തോന്നാത്ത യഥാർത്ഥ പ്രണയം
💬 Comments
View all comments