0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 86.9K

സാധാരണ ജൂനിയർ സ്റ്റാഫിനോട് കാണിച്ചിരുന്ന ആ ഔദ്യോഗിക അകലത്തിന് പകരം, മാർക്കിന്റെ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു ആരാധനയും അസൂയയും കലർന്ന സൗഹൃദമായിരുന്നു.

"Man, her voice is just as sweet as her face. You have no idea how lucky you are, Shahid," (എടാ, അവളുടെ മുഖം പോലെ തന്നെ മനോഹരമാണ് അവളുടെ ശബ്ദവും.

നീ എത്രത്തോളം ഭാഗ്യവാനാണെന്ന് നിനക്കുപോലും അറിയില്ല ഷാഹിദ്,) വൈകുന്നേരം കോഫി മെഷീനരികിൽ വെച്ച് മറ്റാരും കേൾക്കാതെ മാർക്ക് ഷാഹിദിന്റെ തോളിൽ തട്ടി മന്ത്രിച്ചപ്പോൾ, ഷാഹിദിന്റെ സിരകളിലൂടെ വീണ്ടും ആ പഴയ ഗർവ്വിന്റെ ലഹരി പാഞ്ഞുകയറി.

തന്റെ പെണ്ണിന്റെ മുഖം ഒന്ന് ലൈവായി കണ്ടപ്പോൾ തന്നെ ഈ കനേഡിയൻ സായിപ്പിന്റെ സമനില തെറ്റിയിരിക്കുന്നു! അപ്പൊൾ അവള് ആ സമയം ഇട്ടിരുന്ന ആ സ്വർണ്ണവല കൊണ്ടുള്ള ബ്രായും പാൻ്റീസിലും ഉണ്ടായിരുന്ന അവളുടെ വെണ്ണക്കൽ ശരീരവും കൂടി ഇവൻ എങ്ങാനും കണ്ടിരുന്നെങ്കിൽ ഇവൻ അവിടെത്തന്നെ ബോധം

കെട്ടു വീണേനെ എന്നോർത്ത് ഷാഹിദ് ഉള്ളിൽ ഊറിച്ചിരിച്ചു.

സ്വന്തം കൈപ്പിടിയിലുള്ള ഒരു നിധിയെ ചുറ്റുമുള്ളവർ കൊതിയോടെ നോക്കുമ്പോൾ കിട്ടുന്ന ആ ചെറിയ, അപകടകരമായ സുഖത്തിൽ അവൻ സ്വയം മതിമറക്കുകയായിരുന്നു.

ആഴ്ചകൾ പതിയെ നീങ്ങിക്കൊണ്ടിരുന്നു. ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ കാനഡയിലെ വസന്തകാലം കൂടുതൽ മനോഹരമായി. മിസ്സിസാഗയിലെ ആർ.കെ ഗ്രൂപ്പിന്റെ വിശാലമായ കോർപ്പറേറ്റ് ഓഫീസിന് ചുറ്റുമുള്ള മേപ്പിൾ മരങ്ങളിൽ പുതിയ തളിരിലകൾ വിരിഞ്ഞുതുടങ്ങി.

ആ മാസം അവസാനമാണ് ഷാഹിദിന്റെ സീനിയർ മാനേജരായ ഡേവിഡിന് പെട്ടെന്നൊരു കാൽമുട്ട് ശസ്ത്രക്രിയ ആവശ്യമായി വന്നത്. അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ ഡേവിഡ്

💬 Comments

View all comments