Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
മൂന്നാഴ്ചത്തെ മെഡിക്കൽ ലീവിലേക്ക് മാറിയതോടെ, കമ്പനിയുടെ വെയർഹൗസ് ഓപ്പറേഷൻസിന്റെയും ഇൻവെന്ററി കണക്കുകളുടെയും മുഴുവൻ ചുമതലയും താത്കാലികമായി ഷാഹിദിന്റെ ചുമലിലായി.
ഡേവിഡ് ലീവിൽ പോകുന്നതിന് തലേന്ന് ഷാഹിദിനെ വിളിച്ച് കർശനമായി തന്നെ ഓർമ്മിപ്പിച്ചിരുന്നു:
"Shahid, while I'm gone, the weekly inventory and logistics reports go straight to the top floor—directly to Mr.
Rohith's cabin. Don't mess up a single decimal. He looks calm, but if he spots incompetence, he doesn't give second chances.
Also he prefers direct meetings over emails." (ഷാഹിദ്, ഞാൻ ഇല്ലാത്ത ദിവസങ്ങളിൽ ആഴ്ചതോറുമുള്ള ഇൻവെന്ററി റിപ്പോർട്ടുകൾ നേരെ മുകളിലത്തെ നിലയിലേക്ക്—രോഹിത് സാറിന്റെ ക്യാബിനിലേക്കാണ് പോകേണ്ടത്.
ഒരു സംഖ്യ പോലും തെറ്റരുത്. അയാൾ കാഴ്ചയിൽ വളരെ ശാന്തനായി തോന്നുമെങ്കിലും, ജോലിയിൽ ഒരു ചെറിയ പിഴവ് കണ്ടാൽ പോലും രണ്ടാമതൊരു അവസരം തരുന്ന ആളല്ല.
ആൾക്ക് ഇമെയിലിനെ കാൾ നേരിട്ടുള്ള കൂടിക്കാഴ്ച ആണ് ഇഷ്ടം).
ഡേവിഡിന്റെ ആ വാക്കുകൾ ഷാഹിദിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടാക്കിയിരുന്നു. കാരണം, കഴിഞ്ഞ ആറുമാസത്തിനിടയിൽ രോഹിത് കുമാർ എന്ന തങ്ങളുടെ സി.ഇ.ഒയെ അവൻ ദൂരെനിന്ന് കണ്ടിട്ടുണ്ടെന്നല്ലാതെ, അയാളുടെ ആ ഗ്ലാസ്സ് ക്യാബിനുള്ളിലെ ലോകം ഷാഹിദിന് തികച്ചും അന്യമായിരുന്നു.
ആർ.കെ ഗ്രൂപ്പിലെ ജീവനക്കാർക്കിടയിൽ രോഹിത് കുമാറിനെക്കുറിച്ച് എപ്പോഴും രണ്ട് തരത്തിലുള്ള കഥകളാണ് പ്രചരിച്ചിരുന്നത്. തന്നെ ബാധിക്കുന്നതല്ലാത്തിനാൽ ഷാഹിദ് അതിലിട്ട് ശ്രദ്ധ കൊടുത്തിരുന്നില്ല.
നാല്പത്തിയൊന്ന് വയസ്സുള്ള രോഹിത് കുമാർ സാധാരണ ഒരു സാധാരണ ബിസിനസ്സുകാരനായിരുന്നില്ല. ടൊറന്റോയിലും മിസ്സിസാഗയിലും ബ്രാംപ്ടണിലുമായി
💬 Comments
View all comments