0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 88.2K

സംസാരിക്കുകയായിരുന്നു.

അയാൾ ചെറിയൊരു നഷ്ടപരിഹാരം തന്ന് കേസ് ഒതുക്കിത്തീർക്കാമെന്ന് അഹങ്കാരത്തോടെ പറഞ്ഞപ്പോൾ, രോഹിത് ശബ്ദമുയർത്തിയില്ല. പകരം, ആ ലെതർ ചെയറിൽ ചാരിയിരുന്ന് തന്റെ ചുണ്ടിലെ ആ തണുത്ത പുഞ്ചിരിയോടെ അയാൾ ഫോണെടുത്ത് കമ്പനിയുടെ ലീഗൽ ഹെഡിനെ വിളിച്ചു.

വെറും അഞ്ചു മിനിറ്റിനുള്ളിൽ, ആ സപ്ലയറുടെ കമ്പനിയുടെ ബാങ്ക് ക്രെഡിറ്റ് ലൈനുകൾ മരവിപ്പിക്കാനും, മാർക്കറ്റിലെ അവരുടെ മുഴുവൻ കോൺട്രാക്ടുകളും റദ്ദാക്കി ആ കമ്പനിയെ തന്നെ പാപ്പരാക്കാനുള്ള (Bankrupt) നിയമനടപടികൾക്ക് രോഹിത് ഉത്തരവിട്ടു!

മുന്നിലിരുന്ന ആ കനേഡിയൻ ബിസിനസ്സുകാരൻ വിളറിവെളുത്ത് മാപ്പിരന്നിട്ടും രോഹിത്തിന്റെ മുഖത്തെ ആ ഭാവം മാറിയില്ല.

"I don't mind losing money, Richard. But if someone tries to play games with what belongs to me, I make sure they never play again," (പണം നഷ്ടപ്പെടുന്നതിൽ എനിക്ക് വിരോധമില്ല റിച്ചാർഡ്.

പക്ഷേ എന്റേതായ ഒന്നിന്മേൽ ആരെങ്കിലും കളിക്കാൻ നോക്കിയാൽ, പിന്നെ ജീവിതത്തിൽ അവരൊരു കളിക്കും മുതിരാത്ത വിധം ഞാൻ അവരെ അവസാനിപ്പിക്കും,) രോഹിത് വളരെ മൃദുവായി, എന്നാൽ മരവിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.

ആ കാഴ്ച കണ്ടപ്പോൾ ഷാഹിദിന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി. സ്നേഹിക്കുന്നവർക്ക് മുന്നിൽ ദൈവത്തെപ്പോലെ നിൽക്കുകയും, എന്നാൽ തനിക്ക് വേണ്ട ഒന്നിനുവേണ്ടി എതിരാളികളെ നിഷ്കരുണം ചവിട്ടിമെതിക്കുകയും ചെയ്യുന്ന അങ്ങേയറ്റം അപകടകാരിയായ ഒരു വേട്ടക്കാരനാണ് ഇയാൾ എന്ന് ഷാഹിദിന് മനസ്സിലായി.

അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആ സംഭവം നടക്കുന്നത്.

ഓഫീസിലെ മിക്കവരും വീക്കെൻഡ് ആഘോഷിക്കാൻ നേരത്തെ ഇറങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് മിസ്സിസാഗയിലെ ആകാശത്ത് വൈകുന്നേരത്തെ ചുവന്ന വെയിൽ മങ്ങുന്നു.

💬 Comments

View all comments