Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
ഓഫീസിന്റെ ഏറ്റവും അറ്റത്തുള്ള രോഹിത്തിന്റെ ആഡംബര ഗ്ലാസ്സ് ക്യാബിനിൽ, വലിയ മഹാഗണി ടേബിളിന് മുന്നിലിരുന്ന് ലാപ്ടോപ്പിലെ വെയർഹൗസ് കണക്കുകൾ വിശദീകരിക്കുകയായിരുന്നു ഷാഹിദ്.
"Good job on compiling the Mississauga warehouse data, Shahid. David told me you're quick with numbers, and I can see why," (മിസ്സിസാഗ വെയർഹൗസിന്റെ ഡാറ്റ തയ്യാറാക്കിയത് നന്നായിട്ടുണ്ട് ഷാഹിദ്.
നീ കണക്കുകളിൽ മിടുക്കനാണെന്ന് ഡേവിഡ് എന്നോട് പറഞ്ഞിരുന്നു, അതെന്തുകൊണ്ടാണെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്,)
രോഹിത് തന്റെ കറുത്ത കോട്ടിന്റെ ബട്ടണുകൾ അഴിച്ചിട്ട് ലെതർ ചെയറിൽ ചാരിയിരുന്ന് ശാന്തമായി ഇംഗ്ലീഷിൽ പറഞ്ഞു.
തന്റെ കമ്പനി സിഇഒ യില്‍ നിന്ന് നേരിട്ട് അങ്ങനെയൊരു പ്രശംസ കിട്ടിയപ്പോൾ ഷാഹിദിന്റെ മുഖം അഭിമാനം കൊണ്ട് വിടർന്നു.
"Thank you, Sir. Actually, there is one more summary sheet I just sent to the main printer outside.
Let me quickly grab it for you," (താങ്ക്യൂ രോഹിത് സർ. സത്യത്തിൽ ഒരു സമ്മറി ഷീറ്റ് കൂടി ഞാൻ പുറത്തെ മെയിൻ പ്രിന്ററിലേക്ക് പ്രിന്റ് എടുക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു.
ഞാൻ അതൊന്ന് വേഗം എടുത്തിട്ട് വരാം,) ഷാഹിദ് ആദരവോടെ പറഞ്ഞു.
അവൻ ധൃതിയിൽ കസേരയിൽ നിന്ന് എഴുന്നേറ്റ് പ്രിന്ററിനടുത്തേക്ക് ക്യാബിന് പുറത്തേക്ക് നടന്നു. എന്നാൽ ആ തിരക്കിനിടയിൽ, തന്റെ ലാപ്ടോപ്പിന് തൊട്ടടുത്തായി ആ മഹാഗണി മേശപ്പുറത്ത് മലർത്തിവെച്ചിരുന്ന തന്റെ സ്വന്തം ഐഫോൺ എടുക്കാൻ അവൻ മറന്നുപോയിരുന്നു.
ഷാഹിദ് ക്യാബിന്റെ ഗ്ലാസ്സ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അതേ നിമിഷം
💬 Comments
View all comments