Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
മാത്രമല്ല, അവൻ തന്നിൽ നിന്ന് എന്തോ വലിയൊരു കാര്യം മറച്ചുവെക്കുന്നുണ്ടെന്ന് അവളുടെ പെൺബുദ്ധിക്ക് തോന്നിത്തുടങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഷാഹിദ് ഓഫീസിലിരിക്കുമ്പോൾ അവൾക്കൊരു മെസ്സേജ് അയച്ചു. കാനഡയിൽ അന്ന് നല്ല വെയിലും സ്പ്രിങ് സീസണിലോട്ട് കടന്നത് കൊണ്ട് ഓഫീസിൻ്റെ പുറത്ത് ഗ്ലാസിലൂടെ നോക്കിയാൽ കുറച്ചു ചെറി ബ്ലോസം മരങ്ങൾ പൂക്കാൻ നിൽക്കുന്നു ഉണ്ടായിരുന്നു..
പൂർണമായും പൂത്തിട്ടില്ലെങ്കിൽ കൂടി അത് നല്ലൊരു ഭംഗി ഉള്ള കാഴ്ച ആയിരുന്നു.
പുറത്തെ അതിൻ്റെ ഭംഗി അവൾക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി, തന്റെ ഡെസ്കിലിരുന്ന് ഓഫീസിലെ വലിയ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് കാണുന്ന മഞ്ഞുവീഴ്ചയുടെ ഒരു കാഷ്വൽ ഫോട്ടോ അവൻ വാട്ട്സ്ആപ്പിൽ അവൾക്ക് അയച്ചുകൊടുത്തു.
അവൻ്റെ ഫോൺ ടേബിളിൽ ചാർജിങ്ങിൽ ആയിരുന്നത് കൊണ്ട് വർക്ക് ഫോൺ ഉപയോഗിച്ച് ആണ് അവൻ ആ ഫോട്ടോ എടുത്തത്.
"പൊന്നൂ, ഇവിടെ പുറത്ത് നോക്ക്... ആ മരങ്ങൾ നിറയെ ചെറി ബ്ലോസം പൂക്കൾ പൂക്കാൻ തുടങ്ങുന്നത് കണ്ടോ? ..." എന്നൊരു മെസേജും കൂടെ അവൻ വിട്ടു...
കൂടെ ഓഫീസിൻ്റെ ഒന്നു രണ്ടു ഫോട്ടോയും, അവൻ്റെ ലാപ്ടോപ്പ് കാണുന്ന രീതിയിൽ അവൻ വർക്കിലാണ് എന്ന് കാണിക്കാൻ ഒന്നു രണ്ടു സെൽഫിയും അവൻ അയച്ചു കൊടുത്തു.
മഞ്ചേരിയിലെ മുറിയിലിരുന്ന് ആ ഫോട്ടോ തുറന്ന ജസ്ന കൗതുകത്തോടെ ഷാഹിദ് അയച്ച Cherry ബ്ലോസൊമിൻ്റെ ഫോട്ടോ കണ്ടു. അവൾക്ക് അത് ഒരു പുതിയ കാഴ്ച ആയതു കൊണ്ട് തന്നെ അവളെ അധികം ഇഷ്ടപ്പെട്ടു.
ശേഷം വലിയ താല്പര്യത്തോടെ ബാക്കി ഷാഹിദിൻ്റെ ഓഫീസിൻ്റെ ഫോട്ടോസും എടുത്തു നോക്കി. ഷാഹിദിന്റെ വർക്ക് ഡെസ്ക് എങ്ങനെയാണെന്ന് കാണാനും, അവൻ്റെ
💬 Comments
View all comments