Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
ഓഫീസിലെങ്ങാനും വെച്ച് തുറന്നുനോക്കി ആ മാർക്കിന്റെയോ വേറെ വല്ലവന്മാരുടെയോ കണ്ണിൽ പെട്ടാൽ ഉണ്ടല്ലോ ഷാഹി , നീ വിവരമറിയും.
കേട്ടോ ഷാഹി! ഇത് നിനക്ക് മാത്രം ഉള്ളതാണ്, നിൻ്റെ മാത്രം അവകാശം. കണ്ടിട്ട് അപ്പൊത്തന്നെ ഡിലീറ്റ് ചെയ്തേക്കണം!"
ഫോട്ടോ അയച്ചതിന് ശേഷം ഈ മെസ്സേജ് അയക്കുന്നത് തന്നെ അവൻ അറിയാതെ അവൻ്റെ ഈഗോയെ ചാലഞ്ച് ചെയ്യാനും, അത് വാൾപേപ്പർ ആക്കുന്നത് അവൻ ചിന്തിച്ചിട്ടില്ലെങ്കിൽ അവൻ അതിനെ കുറിച്ച് ചിന്തിക്കാനും എല്ലാം വേണ്ടിയിട്ടായിരുന്നു..
ധൈര്യം ഉണ്ടെങ്കിൽ നീ അത് വാൾപേപ്പർ ആക്കി വെക്കൂ എന്ന് indirect ആയി ഷാഹിദിനെ കൊണ്ട് ചിന്തിപ്പിക്കാൻ അവൾക്ക് തോന്നിയ ഒരു നല്ല ഐഡിയ ആയിരുന്നു അത്..
അവൻ പക്ഷേ അങ്ങനെ ചെയ്യുന്നു ഉണ്ടോ എന്ന് ഉറപ്പിക്കാൻ ഒരു മാർഗവും ഇല്ല എന്നിരിക്കെ, അവൻ അങ്ങനെ ചെയ്യുന്നു ഉണ്ടാവും എന്ന് ആലോചിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം.
എന്നാൽ ഈ ഒളിച്ചുകളിക്കിടെ ചില ദിവസങ്ങളിൽ രാത്രി സംസാരിക്കുമ്പോൾ ഷാഹിദിന്റെ സ്വഭാവത്തിലെ ചില അശ്രദ്ധകൾ ജസ്നയിൽ ചെറിയൊരു സംശയം ജനിപ്പിക്കാൻ തുടങ്ങിയിരുന്നു.
താൻ ഇത്രയൊക്കെ വഴക്കുപറഞ്ഞിട്ടും, അവൻ ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം അവൻ മുമ്പ് എപ്പോളൊക്കെയോ അയച്ചിരുന്ന ഫോട്ടോയിലെ ലുക്കിനെ പറ്റി എല്ലാം അവൻ ഇടക്ക് പറയും.
അത് ഓർമയിൽ നിന്ന് അവൻ വഴി ഇല്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
എന്നിരുന്നാലും അവൾ അവനോട് അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. അവൾക്ക് അവനെ വിശ്വാസം ഇല്ല എന്ന് അവൻ ഇപ്പൊൾ തന്നെ ചിന്തിച്ചു തുടങ്ങുന്ന രീതിയിൽ പെരുമാറാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു.
💬 Comments
View all comments