0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 89.5K

മേക്കറിൽ നിന്ന് രണ്ട് കപ്പ് എസ്പ്രെസ്സോ എടുത്തു, അതിലൊന്ന് സ്വന്തം കൈകൊണ്ട് ഷാഹിദിന് നീട്ടി.

ഒരു കമ്പനി ഉടമ തനിക്ക് കാപ്പി എടുത്തുതരുന്നത് കണ്ട് ഷാഹിദ് ആകെ ചൂളിപ്പോയി.

"Oh, sir, please... I could have taken it," ഷാഹിദ് എഴുന്നേൽക്കാൻ ഭാവിച്ചു.

"ഇരിക്ക് ഷാഹിദേ... വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ ഞാൻ നിന്റെ സി.ഇ.ഒ ഒന്നുമല്ല, നമ്മൾ നാട്ടുകാരല്ലേ," രോഹിത് പെട്ടെന്ന് വളരെ ഒഴുക്കുള്ള, സ്നേഹം നിറഞ്ഞ ശുദ്ധമായ മലയാളത്തിൽ പറഞ്ഞുകൊണ്ട് അവന്റെ എതിർവശത്തുള്ള കസേരയിലിരുന്നു!

ഷാഹിദ് അമ്പരപ്പോടെ രോഹിത്തിനെ നോക്കി. കഴിഞ്ഞ ആറുമാസമായി ഓഫീസിൽ വെച്ച് ഒരു വാക്ക് പോലും മലയാളത്തിൽ സംസാരിച്ചു കണ്ടിട്ടില്ലാത്ത രോഹിത് സർ ഇതാ തന്നോട് തനി നാടൻ മലയാളത്തിൽ സംസാരിക്കുന്നു!

ഷാഹിദിന്റെ ആ അമ്പരപ്പ് കണ്ട് രോഹിത് ചെറുതായി ചിരിച്ചു. "എന്താടാ നീ ഇങ്ങനെ നോക്കുന്നത്? എനിക്ക് മലയാളം അറിയാമോ എന്നോ? ഞാൻ തൃശ്ശൂർക്കാരനാണ് ഷാഹിദേ.

ഓഫീസിൽ പ്രൊഫഷണലിസം കീപ്പ് ചെയ്യാൻ വേണ്ടി ഞാൻ എല്ലാരോടും ഇംഗ്ലീഷിലേ സംസാരിക്കാറുള്ളൂ. പക്ഷേ നീ ഇപ്പോൾ നേരിട്ട് എന്റെ കീഴിലല്ലേ ജോലി ചെയ്യുന്നത്.

അതുകൊണ്ട് നമ്മൾ തമ്മിൽ ആ ഫോർമാലിറ്റിയുടെ ആവശ്യമില്ല. നിന്റെ നാട് മലപ്പുറത്ത് എവിടെയാ?"

ആ ഒരൊറ്റ നിമിഷം കൊണ്ട് തങ്ങൾക്കിടയിലുണ്ടായിരുന്ന ആ വലിയ മതിൽ അലിഞ്ഞുപോയതുപോലെ ഷാഹിദിന് തോന്നി. സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോൾ കിട്ടുന്ന ആ അടുപ്പം അവനെ വല്ലാതെ കംഫർട്ടബിൾ ആക്കി.

"മഞ്ചേരിയാണ് സർ എന്റെ വീട്. ഇവിടെ സ്കാർബറോയിൽ കോളേജിലെ മൂന്ന് കൂട്ടുകാരുടെ കൂടെ ആണ് താമസം," ഷാഹിദ് വിനയത്തോടെയും സന്തോഷത്തോടെയും പറഞ്ഞു.

"ആഹാ,

💬 Comments

View all comments