Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
സ്കാർബറോ ലൈഫ്!" രോഹിത് കയ്യിലെ കോഫി കപ്പിലേക്ക് നോക്കി പതിയെ ചിരിച്ചു. അയാളുടെ ശബ്ദത്തിൽ ഒരു വിഷാദത്തിന്റെ അലയുണ്ടായിരുന്നു. "പതിനെട്ടു കൊല്ലം മുൻപ് ഞാൻ ആദ്യമായി ടൊറന്റോയിൽ വന്നിറങ്ങിയപ്പോൾ വിക്ടോറിയ പാർക്കിനടുത്തുള്ള ഒരു ബേസ്മെന്റിൽ നാല് പേരുടെ കൂടെയാണ് കിടന്നിരുന്നത്.
ഒരു ബസ് ടിക്കറ്റിന്റെ പൈസ ലാഭിക്കാൻ മൈനസ് ഇരുപത് ഡിഗ്രി മഞ്ഞിലൂടെ ഞാൻ രണ്ട് കിലോമീറ്റർ നടക്കുമായിരുന്നു. ഇവിടെ പൂജ്യത്തിൽ നിന്ന് ഒരു ജീവിതം കെട്ടിപ്പടുക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് നന്നായിട്ടറിയാം ഷാഹിദേ."
രോഹിത്തിന്റെ ആ വാക്കുകൾ ഷാഹിദിന്റെ ഉള്ളിൽ അയാളോട് വല്ലാത്തൊരു ആത്മബന്ധം ഉണ്ടാക്കി. കോടീശ്വരനായ തന്റെ ബോസ് ഒരു വലിയേട്ടനെപ്പോലെ തന്നോട് മനസ്സ് തുറക്കുകയാണ്!
ആ സ്വാതന്ത്ര്യത്തിൽ, ഉള്ളിലുണ്ടായിരുന്ന ആ കൗതുകം വെച്ച് ഷാഹിദ് മടിച്ചുമടിച്ചു ചോദിച്ചു:
"സാറിന് ഒന്നും തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... ഇത്രയും വലിയ നിലയിലെത്തിയിട്ടും, ഇവിടെയെല്ലാം സ്വന്തമായിട്ടുണ്ടായിട്ടും സർ എന്താ ഇപ്പോഴും കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നത്?
Sir മാരീഡ് അല്ല എന്നാണ് ഞാൻ കേട്ടിട്ട് ഉള്ളത്. ശരി ആണോ എന്നറിയില്ല."
രോഹിത് ഒരു നിമിഷം നിശ്ശബ്ദനായി. അയാൾ കയ്യിലെ കാപ്പി ഒരിറക്ക് കുടിച്ച് ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.
"കല്യാണം കഴിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഷാഹിദേ," രോഹിത്തിന്റെ ശബ്ദം വളരെ ആർദ്രമായി. "പണ്ട്, കീശയിൽ അഞ്ചുപൈസയില്ലാതിരുന്ന കാലത്ത് ഒരാളെ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു.
പക്ഷേ അന്ന് എന്റെ കയ്യിൽ പണമില്ലാത്തതുകൊണ്ട് അവളുടെ വീട്ടുകാർക്കും എന്നെ വേണ്ടാതെയായി. അവൾക്ക് എൻ്റെ കൂടെ ഇറങ്ങി വരാനുള്ള ധൈര്യവും വിശ്വാസവും ഇല്ലായിരുന്നു.
പിന്നീട് പണവും പ്രതാപവുമൊക്കെ ഉണ്ടായപ്പോൾ ചുറ്റും കൂടിയ
💬 Comments
View all comments