Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
പെണ്ണുങ്ങളെല്ലാം കണ്ടത് എന്റെ ബാങ്ക് ബാലൻസും ഈ കമ്പനിയും മാത്രമാണ്. പണമല്ലാതെ, കളങ്കമില്ലാതെ സ്നേഹിക്കാൻ കഴിയുന്ന, നാടൻ നിഷ്കളങ്കതയുള്ള ഒരു മുഖം പിന്നീട് എന്റെ കണ്ണിൽ പെട്ടില്ല...
അല്ലെങ്കിൽ അങ്ങനെയൊന്നിനെ എന്റെ വിധി എനിക്ക് മുന്നിൽ കൊണ്ടുവന്നില്ല എന്ന് പറയാം."
അത് പറയുമ്പോൾ രോഹിത്തിന്റെ മനസ്സിൽ തെളിഞ്ഞത് അല്പം മുൻപ് ഫോണിൽ കണ്ട ജസ്നയുടെ ആ വിടർന്ന കണ്ണുകളായിരുന്നുവെങ്കിലും, അത് കേട്ടിരുന്ന ഷാഹിദിന്റെ ഉള്ളുലഞ്ഞുപോയി.
പുറമെ കർക്കശക്കാരനായി കാണപ്പെടുന്ന ഈ മനുഷ്യന്റെ ഉള്ളിൽ ഇത്രയും വലിയൊരു സങ്കടം ഒളിഞ്ഞുകിടക്കുന്നുണ്ടല്ലോ എന്നോർത്ത് ഷാഹിദിന് രോഹിത്തിനോട് വല്ലാത്തൊരു സ്നേഹവും ആദരവും തോന്നി.
"എന്റെ പഴയ പുരാണം അവിടെ നിൽക്കട്ടെ," രോഹിത് പെട്ടെന്ന് ചിരിച്ചുകൊണ്ട് ഷാഹിദിന്റെ നേരെ തിരിഞ്ഞു. തികച്ചും ആത്മാർത്ഥമായി കാര്യങ്ങൾ തിരക്കുന്ന ഒരു ജ്യേഷ്ഠസഹോദരന്റെ വാത്സല്യമായിരുന്നു അയാളുടെ മുഖത്ത്.
"നിന്റെ കല്യാണക്കാര്യം എന്തായി? ആറുമാസം മുൻപ് ഇന്റർവ്യൂവിന് വന്നപ്പോൾ നീ നാട്ടിൽ പോയി എൻഗേജ്മെന്റ് നടത്താൻ ഒരു മാസം ലീവ് ചോദിച്ചതല്ലേ.
എന്താ പെൺകുട്ടിയുടെ പേര്? നാട്ടിൽ എവിടെയാ?"
"അവളുടെ പേര് ജസ്ന എന്നാണ് സർ... വീട്ടിൽ എല്ലാവരും പൊന്നു എന്ന് വിളിക്കും," ഷാഹിദ് നാണത്തോടെ പറഞ്ഞു.
"മഞ്ചേരിയിൽ തന്നെയാണ് അവളുടെ വീടും. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു."
"പൊന്നു... നല്ല പേര്," രോഹിത് വളരെ സ്വാഭാവികമായി പുഞ്ചിരിച്ചു. "അല്ലെങ്കിലും നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ ആ ഒരു ഐശ്വര്യവും ഒതുക്കവും ഇവിടുത്തെ ഒരുത്തിക്കും വരില്ലെടാ.
എവിടെ നോക്കട്ടെ നമ്മുടെ നാത്തൂന്റെ ഒരു ഫോട്ടോ... നിന്റെ എൻഗേജ്മെന്റ് ഫോട്ടോ വല്ലതും ഫോണിലുണ്ടോ? ഞാനൊന്ന് കാണട്ടെ നിന്റെ കല്യാണപ്പെണ്ണിനെ."
ആ ചോദ്യം
💬 Comments
View all comments