0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 90K

കേട്ടതും ഷാഹിദിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു!

തന്റെ ഫോണിന്റെ ലോക്ക് സ്ക്രീൻ വാൾപേപ്പറായി കിടക്കുന്നത് പൊന്നുവിന്റെ ആ പിങ്ക് കോട്ടൺ ബ്രായും പാന്റീസുമിട്ടുള്ള ഫോട്ടോയാണ്! മാത്രമല്ല, ഗാലറി തുറന്നാൽ അതിൽ നിറയെ അവളുടെ അർദ്ധനഗ്നമായ ചിത്രങ്ങളും ഉണ്ടാവും.

അടുത്തിടെ അവൾ അയച്ച ഫോട്ടോസ് ഒന്നും ഓർഗനൈസ് ചെയ്തു ലോക്കർ ലോട്ട് മാറ്റിയിട്ടും ഇല്ല!

പക്ഷേ മുന്നിലിരുന്ന് വളരെ നിഷ്കളങ്കമായി, നല്ല സ്നേഹത്തോടെ ഒരു ഏട്ടൻ്റെ അധികാരത്തോടെ ചോദിക്കുന്ന രോഹിത് സാറിനോട് 'ഫോൺ തരാൻ പറ്റില്ല' എന്ന് എങ്ങനെ പറയും?!

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് മറച്ചുവെച്ചുകൊണ്ട് ഷാഹിദ് വേഗം പോക്കറ്റിൽ നിന്ന് ഫോണെടുത്തു. രോഹിത് കാണാത്ത രീതിയിൽ ഫോൺ അല്പം ചരിച്ചുപിടിച്ച് അവൻ വേഗം ലോക്ക് തുറന്നു.

ഗാലറിയിൽ പോയി, നാട്ടിൽ വെച്ച് നടന്ന നിശ്ചയത്തിന് ജസ്ന കടുംനീല പട്ടുസൽവാറും തട്ടവുമിട്ട് അടക്കത്തോടെ നിൽക്കുന്ന പത്ത്-പന്ത്രണ്ട് ഫോട്ടോകൾ മാത്രമുള്ള 'Engagement' എന്ന ആൽബം തുറന്നു.

എന്നിട്ട് ആദ്യത്തെ ഫോട്ടോ എടുത്ത് അവൻ ഫോൺ രോഹിത്തിന് നേരെ നീട്ടി.

രോഹിത് അബദ്ധത്തിൽ പോലും ആ ആൽബത്തിൽ നിന്ന് ബാക്ക് അടിച്ചുപോകാതിരിക്കാൻ ഷാഹിദ് കസേരയിൽ നിന്ന് പകുതി എഴുന്നേറ്റ് മേശയ്ക്കരികിൽ തന്നെ ജാഗ്രതയോടെ നിന്നു.

ഫോൺ കയ്യിൽ വാങ്ങിയ രോഹിത് ആ പട്ടുസൽവാറിനുള്ളിൽ തട്ടമിട്ട് നിൽക്കുന്ന ജസ്നയുടെ ഫോട്ടോയിലേക്ക് നോക്കി. അല്പം മുൻപ് ആ കോട്ടൺ ബ്രായിൽ കണ്ട അതേ മുഖം, ഇപ്പോൾ പൂർണ്ണമായും മൂടിപ്പുതച്ച് ഒരു പാവം നാട്ടിൻപുറത്തുകാരിയായി നിൽക്കുന്നു!

"കൊള്ളാലോ... നല്ല ഐശ്വര്യമുള്ള കുട്ടി ഷാഹിദേ. നിനക്ക് നല്ല ചേർച്ചയാണ്," രോഹിത് രണ്ട് ഫോട്ടോകൾ സാവധാനം സ്വൈപ്പ്

💬 Comments

View all comments