Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
ചെയ്തുകൊണ്ട് പറഞ്ഞു.
തന്റെ തൊട്ടുമുന്നിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്ന ഷാഹിദിന്റെ വെപ്രാളം രോഹിത് ഓരക്കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു. അവൻ അവിടെ നിൽക്കുമ്പോൾ തനിക്ക് ഫോണിലെ മറ്റ് ഫോൾഡറുകളിലേക്ക് കടക്കാൻ കഴിയില്ലെന്ന് രോഹിത്തിന് അറിയാമായിരുന്നു.
മൂന്നാമത്തെ ഫോട്ടോയിലേക്ക് നോക്കുന്നതിനിടയിൽ, പെട്ടെന്ന് എന്തോ വലിയ കാര്യം ഓർത്തതുപോലെ രോഹിത് തന്റെ നെറ്റിയിൽ തട്ടി.
"ആഹ്, ഷാഹിദേ... നമ്മൾ നേരത്തെ നോക്കിയ ആ ഷിക്കാഗോ ഷിപ്മെന്റിന്റെ ഒറിജിനൽ കസ്റ്റംസ് ബ്ലൂ ഫയൽ ഇല്ലേ? അത് ഡേവിഡ് പോകുന്നതിന് മുൻപ് അവന്റെ ക്യാബിനിലെ രണ്ടാമത്തെ ഡ്രോയറിൽ വെച്ചിട്ടുണ്ട്.
നാളെ രാവിലെ ഓഡിറ്റർ വരുമ്പോൾ അത് വേണം. നീ ഇപ്പോൾത്തന്നെ പോയി ആ ഫയൽ ഒന്ന് എടുത്തിട്ട് വരാമോ? ദാ ഈ താക്കോൽ എടുത്തോ, ഞാൻ ഈ ഫോട്ടോസ് ഒന്ന് നോക്കട്ടെ."
രോഹിത് മേശപ്പുറത്തുനിന്ന് ഡേവിഡിന്റെ ക്യാബിന്റെ താക്കോൽ എടുത്ത് ഷാഹിദിന് നേരെ നീട്ടി!
ഷാഹിദ് ശരിക്കും ധർമ്മസങ്കടത്തിലായി. രോഹിത് സാറിന്റെ കയ്യിൽ നിന്ന് ഫോൺ തിരിച്ചുവാങ്ങിയിട്ട് പോകാൻ പറ്റില്ല—അങ്ങനെ ചെയ്താൽ താൻ സാറിനെ സംശയിക്കുന്നതുപോലെയാകും.
അതേസമയം, താൻ തുറന്നുകൊടുത്ത 'Engagement' ആൽബത്തിൽ വെറും പന്ത്രണ്ട് ഫോട്ടോകൾ മാത്രമേയുള്ളൂ; അതിൽ വേറെ മോശം ഫോട്ടോകൾ ഒന്നുമില്ലതാനും! ഡേവിഡിന്റെ ക്യാബിൻ ആണെങ്കിൽ ഇടനാഴിയുടെ അറ്റത്താണ്, പോയി വരാൻ കഷ്ടിച്ച് രണ്ട് മിനിറ്റ് മതി.
സാർ ആ പന്ത്രണ്ട് ഫോട്ടോകൾ നോക്കിത്തീരുന്നതിന് മുൻപ് തനിക്ക് ഓടിയെത്താം!
"ശരി സർ, ഞാൻ ഇപ്പൊ എടുത്തിട്ട് വരാം," ഷാഹിദ് താക്കോൽ വാങ്ങി വേഗം ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.
ക്യാബിന്റെ ഗ്ലാസ്സ് ഡോർ അടഞ്ഞ ആ നിമിഷം, രോഹിത്തിന്റെ മുഖത്തെ ആ
💬 Comments
View all comments