Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
പോക്കറ്റിലിട്ടു!
"അല്ല ഷാഹിദേ, എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ആറുമാസമായില്ലേ. എന്നിട്ട് എന്താ കല്യാണം ഇനിയും നീട്ടിവെച്ചിരിക്കുന്നത്? അടുത്ത കുറച്ചു മാസങ്ങൾ കഴിഞ്ഞ് പോകാമെന്നാണ് നീ ഡേവിഡിനോട് പറഞ്ഞതെന്ന് ഞാൻ കേട്ടു. എന്താ പ്രശ്നം?"
രോഹിത് കസേരയിലേക്ക് ചാരിയിരുന്ന് ചോദിച്ചു.
ആ ചോദ്യം കേട്ടതും ഷാഹിദിന്റെ മുഖത്ത് ചെറിയൊരു വാട്ടം പടർന്നു. ജസ്നയുമായുള്ള സ്ഥിരം വഴക്കുകളും അവളുടെ കല്യാണ വാശിയും അവന്റെ മനസ്സിലേക്ക് വന്നു.
"സത്യം പറഞ്ഞാൽ സർ... അവളും വീട്ടുകാരും എന്നോട് ഉടനെ വന്ന് കല്യാണം കഴിക്കാൻ പറഞ്ഞ് വലിയ ബഹളമാണ്," ഷാഹിദ് തന്റെ മനസ്സിലെ ഭാരം തുറന്നുപറഞ്ഞു.
"പക്ഷേ ഇവിടെ എന്റെ ആറുമാസത്തെ പ്രൊബേഷൻ കഴിഞ്ഞതേയുള്ളൂ. ഇപ്പോൾ തന്നെ വലിയൊരു ലീവ് ചോദിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി. അതിലുപരി സർ, നാട്ടിൽ പോയി കല്യാണം കഴിച്ച് അവളെ സ്പൗസ് വിസയിൽ ഇങ്ങോട്ട് കൊണ്ടുവരണമെങ്കിൽ നല്ലൊരു തുക ബാങ്ക് ബാലൻസ് കാണിക്കണം, കല്യാണച്ചിലവുകൾ വേണം, പിന്നെ
അവൾ വരുമ്പോൾ മാറി താമസിക്കാൻ ഒരു ഫ്ലാറ്റ് എടുക്കണം. സ്റ്റുഡന്റ് ലോൺ അടവും ഇപ്പോഴത്തെ ചിലവുകളും കഴിഞ്ഞ് ഒരു വർഷം കൂടി കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയിട്ട് പോകാമെന്നാണ് ഞാൻ കരുതിയത്."
രോഹിത്തിന്റെ കണ്ണുകളിൽ ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത ഒരു തിളക്കം മിന്നിമറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടും ലീവിന്റെ പ്രശ്നവുമാണ് ജസ്നയെ കാനഡയിലേക്ക് കൊണ്ടുവരുന്നതിൽ നിന്ന് ഷാഹിദിനെ തടഞ്ഞുനിർത്തുന്നത്.
അവന് പണവും പദവിയും കൊടുത്ത് അവളെ ഉടൻ ഇങ്ങോട്ട് കൊണ്ടുവരണം; എന്നാൽ അതേസമയം അവന്റെ കയ്യിൽ അധികമായി ഒരു ഡോളർ പോലും മിച്ചം വരാത്ത രീതിയിൽ അവനെ തന്റെ വരുതിയിൽ തളച്ചിടുകയും വേണം!
"ഷാഹിദേ,
💬 Comments
View all comments