0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 90.4K

ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്ക്," രോഹിത് ശബ്ദത്തിൽ ഗൗരവം കലർത്തി മുന്നോട്ട് ആഞ്ഞിരുന്നു. "അടുത്ത ആറ്-ഒമ്പത് മാസത്തിനുള്ളിൽ നമ്മൾ ബ്രാംപ്ടണിലും മിസ്സിസാഗയിലുമായി പുതിയ വെയർഹൗസ് പ്രൊജക്റ്റ് തുടങ്ങാൻ പോവുകയാണ്.

ആ സമയത്ത് കമ്പനിയിൽ ഏറ്റവും തിരക്കുള്ള സമയമായിരിക്കും, അന്ന് എന്റെ പ്രധാന സ്റ്റാഫുകൾക്ക് ഒരു മാസത്തെ ലീവ് തരാൻ എനിക്ക് കഴിയില്ല."

ഷാഹിദ് ഒന്ന് ഞെട്ടി. അപ്പോൾ ഒമ്പത് മാസം കഴിഞ്ഞാലും നാട്ടിൽ പോകാൻ പറ്റില്ലേ? പൊന്നുവിനോട് താൻ എന്ത് സമാധാനം പറയും?! അവന്റെ മുഖം വിളറിപ്പോയി.

എന്നാൽ അടുത്ത നിമിഷം രോഹിത് തന്റെ ആദ്യത്തെ സർപ്രൈസ് പുറത്തെടുത്തു. അയാൾ തന്റെ മേശയുടെ വലിപ്പ് തുറന്ന് അതിൽ നിന്ന് ഒരു കവർ എടുത്ത് ഷാഹിദിന് നേരെ നീട്ടി!

ഷാഹിദ് അമ്പരപ്പോടെ ആ കവർ തുറന്നുനോക്കി. അതിനുള്ളിൽ അവന്റെ പേരിലുള്ള ഒരു പുതിയ പ്രൊമോഷൻ ലെറ്റർ ആയിരുന്നു—'Executive Operations Officer - Office of the Managing Director'!

"സർ... ഇത്... ഇത് നേരത്തെ പ്രിന്റ് ചെയ്തു വെച്ചിരുന്നതാണോ?!" ഷാഹിദിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

രോഹിത് ഒരു നിഗൂഢ പുഞ്ചിരിയോടെ തലയാട്ടി. "ഡേവിഡിന് പ്രായമായി വരികയാണ് ഷാഹിദേ. എനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന വിശ്വസ്തനായ നമ്മുടെ നാട്ടുകാരൻ ഒരു ചെറുപ്പക്കാരനെ വേണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു.

അതുകൊണ്ട് നമ്മൾ ചെയ്യാൻ പോകുന്നത് ഇതാണ്—ഡേവിഡ് മൂന്നാഴ്ചയ്ക്കുള്ളിൽ സർജറി ലീവ് കഴിഞ്ഞ് തിരിച്ചുവരും. അയാൾ വന്നാലുടൻ, അടുത്ത മാസം തന്നെ നീ നാട്ടിലേക്ക് പറക്കണം!

പോയി കല്യാണം കഴിച്ച് നിന്റെ ചടങ്ങുകളൊക്കെ തീർത്ത് തിരികെ വരണം!"

ഷാഹിദ് അവിശ്വസനീയതയോടെ രോഹിത്തിനെ നോക്കി.

💬 Comments

View all comments