0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 90.5K

"സർ... അടുത്ത മാസമോ?! സത്യമായിട്ടും?! പക്ഷേ സർ, ഞാൻ പറഞ്ഞില്ലേ എന്റെ കയ്യിലെ പൈസയും വിസ പേപ്പറുകളും..."

രോഹിത് ചിരിച്ചുകൊണ്ട് കൈ ഉയർത്തി അവനെ തടഞ്ഞു. "നീ ഇപ്പോൾ നേരിട്ട് എനിക്ക് കീഴിലാണ് ജോലി ചെയ്യുന്നത് ഷാഹിദേ. ഈ പ്രൊമോഷനോടെ നിന്റെ വാർഷിക ശമ്പളം 61,000-ത്തിൽ നിന്ന് 85,000 ഡോളറായി ഉയരും.

കൂടാതെ നാട്ടിലെ കല്യാണച്ചിലവുകൾക്കായി 15,000 ഡോളറിന്റെ സൈനിംഗ് ബോണസും ഞാൻ ഇപ്പോൾ തന്നെ അനുവദിക്കുകയാണ്. പിന്നെ സ്പൗസ് വിസയുടെ കാര്യം നീ ടെൻഷൻ അടിക്കുകയും വേണ്ട—നമ്മുടെ കമ്പനിയുടെ ഇമിഗ്രേഷൻ വക്കീലന്മാർ തന്നെ എന്റെ പേഴ്സണൽ ഗ്യാരണ്ടിയിൽ ജസ്നയുടെ വിസ ഫയൽ ചെയ്യും.

കല്യാണം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ഉള്ളിൽ അവളെ നിനക്ക് ഇവിടെ കാനഡയിൽ എത്തിക്കാൻ ആവും!"

ഷാഹിദിന്റെ കണ്ണുകൾ നിറഞ്ഞുപോയി. താൻ സ്വപ്നം കാണുകയാണോ എന്ന് അവന് തോന്നി.

എന്നാൽ രോഹിത് അവിടെ നിർത്തിയില്ല. താൻ കൊടുത്ത ഈ ഉയർന്ന ശമ്പളം ഷാഹിദിന്റെ കയ്യിൽ കുമിഞ്ഞുകൂടി അവൻ സ്വന്തം കാലിൽ നിൽക്കാതിരിക്കാനുള്ള ഏറ്റവും ബുദ്ധിപരമായ കെണി അയാൾ അടുത്തതായി തുറന്നുവിട്ടു.

"ഇനി ഒരു വലിയേട്ടൻ എന്ന നിലയിൽ ഞാൻ നിനക്കൊരു സാമ്പത്തിക ഉപദേശം തരാം ഷാഹിദേ," രോഹിത് ശബ്ദം താഴ്ത്തി, വളരെ രഹസ്യമായൊരു കാര്യം പറയുന്നതുപോലെ മുന്നോട്ട് ആഞ്ഞു.

"ഇവിടെ വരുന്ന മിക്ക മലയാളി പയ്യന്മാരും നല്ല ശമ്പളം കിട്ടുമ്പോൾ അതിന്റെ മുപ്പത് ശതമാനം കനേഡിയൻ ഗവൺമെന്റിന് ടാക്സ് കൊടുത്തും ബാക്കി അനാവശ്യമായി ചിലവാക്കിയും കളയും.

അങ്ങനെയാണ് എല്ലാവരും ജീവിതകാലം മുഴുവൻ മിഡിൽ ക്ലാസ് ആയിത്തന്നെ തുടരുന്നത്. ഇവിടുത്തെ പണക്കാർ എങ്ങനെയാണ് കോടികൾ

💬 Comments

View all comments