Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
ഉണ്ടാക്കുന്നതെന്ന് നിനക്കറിയാമോ?"
ഷാഹിദ് ആകാംക്ഷയോടെ ഇല്ലെന്ന് തലയാട്ടി.
"പ്രൈവറ്റ് ഇക്വിറ്റി (Private equity)," രോഹിത് ലാപ്ടോപ്പ് തിരിച്ച് ഒരു ഗ്രാഫ് അവന് കാണിച്ചുകൊടുത്തു. "ആർ.കെ ഗ്രൂപ്പ് ഒരു പ്രൈവറ്റ് കമ്പനിയാണ്.
എല്ലാ വർഷവും എന്റെ ഏറ്റവും അടുത്ത മൂന്ന് ഡയറക്ടർമാർക്ക് മാത്രമായി കമ്പനിയുടെ പ്രൈവറ്റ് ഷെയറുകൾ ഞാൻ നൽകാറുണ്ട്. അഞ്ചുവർഷത്തെ ലോക്ക്-ഇൻ പീരിയഡ് ഉള്ള ഈ ഷെയറുകൾ നമ്മുടെ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ കാരണം ഓരോ വർഷവും നാൽപ്പത് ശതമാനത്തോളമാണ് വളരുന്നത്.
നീ എന്റെ ഓഫീസിലേക്ക് വരുന്നതുകൊണ്ട് നിനക്കായി ഞാൻ ഒരു പ്രത്യേക ഇളവ് തരുകയാണ്. നിന്റെ ശമ്പളം മുഴുവൻ ക്യാഷ് ആയി വാങ്ങി ടാക്സ് കൊടുത്തു കളയുന്നതിന് പകരം, നിന്റെ മാസശമ്പളത്തിന്റെ അറുപത് ശതമാനം നേരിട്ട് ആർ.കെ ഗ്രൂപ്പിന്റെ ഈ പ്രൈവറ്റ് ഷെയറുകളിലേക്ക് നിക്ഷേപിക്കുന്ന രീതിയിൽ ഞാൻ നിന്റെ സാലറി സ്ട്രക്ചർ മാറ്റാം!"
രോഹിത് ഒരു പേപ്പറിൽ കണക്കുകൾ എഴുതി കാണിച്ചു. "അഞ്ചു വർഷം കഴിഞ്ഞ് ഈ ലോക്ക്-ഇൻ പീരിയഡ് തീരുമ്പോൾ, നിന്റെ കയ്യിലെ ആ ഷെയറുകളുടെ മൂല്യം മാത്രം അര മില്യൺ ഡോളറിന് (മൂന്നരക്കോടി രൂപയ്ക്ക്) മുകളിലായിരിക്കും!
മുപ്പത്തിരണ്ട് വയസ്സ് തികയുന്നതിന് മുൻപ് നിനക്ക് കാനഡയിൽ ഒരു മില്യണയർ ആകും ഷാഹിദേ!"
ഷാഹിദിന്റെ കണ്ണുകൾ ആ സംഖ്യകളിലേക്ക് നോക്കി തള്ളിപ്പോയി! മൂന്നരക്കോടിയിലധികം രൂപ!
എന്നാൽ അതിന്റെ മറുവശം അവൻ ചിന്തിച്ചതേയില്ല. ശമ്പളത്തിന്റെ അറുപത് ശതമാനം അഞ്ചുവർഷത്തേക്ക് എടുക്കാൻ കഴിയാത്ത വിധം രോഹിത്തിന്റെ കമ്പനി ഷെയറുകളിലേക്ക് പോയിക്കഴിഞ്ഞാൽ, മാസാവസാനം അവന്റെ ബാങ്ക് അക്കൗണ്ടിൽ വീഴുന്ന തുക പഴയ ശമ്പളത്തേക്കാളും കുറവായിരിക്കും!
ഷാഹിദിന്റെ മുഖത്ത് ആ ചെറിയ
💬 Comments
View all comments