Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
സംശയം മിന്നിമറയുന്നത് കണ്ടതും രോഹിത് അടുത്ത കരു നീക്കി.
"നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം—അറുപത് ശതമാനം ഷെയറിലേക്ക് പോയാൽ കല്യാണം കഴിഞ്ഞു ഭാര്യ വരുമ്പോൾ വാടകയും ചിലവും എങ്ങനെ നടക്കുമെന്നല്ലേ?" രോഹിത് കസേരയിൽ നിന്ന് എഴുന്നേറ്റ് ഷാഹിദിന്റെ അടുത്തേക്ക് നടന്നുചെന്ന് അവന്റെ തോളിൽ കൈവെച്ചു.
"നമ്മുടെ ഓഫീസിന് പത്ത് മിനിറ്റ് അകലെ മിസ്സിസാഗയിൽ ആർ.കെ പ്രോപ്പർട്ടീസിന്റെ പുതിയ ലക്ഷ്വറി ഹൈ-റൈസ് അപ്പാർട്ട്മെന്റ് പണി പൂർത്തിയായിട്ടുണ്ട്. പുറത്ത് 2,800 ഡോളർ വാടകയുള്ള ഇരുപത്തിയഞ്ചാം നിലയിലെ ഫുള്ളി ഫർണിഷ്ഡ് അപ്പാർട്ട്മെന്റ് നിനക്കും ജസ്നയ്ക്കുമായി സ്റ്റാഫ് സ്കീമിൽ വെറും 800 ഡോളറിന് ഞാൻ അറേഞ്ച് ചെയ്തു
തരാം! അതുകൊണ്ട് ബാക്കി വരുന്ന നാൽപ്പത് ശതമാനം ശമ്പളം കൊണ്ട് നിനക്ക് രാജാവിനെപ്പോലെ ആ ഫ്ലാറ്റിൽ ജീവിക്കാം, ഒപ്പം നിന്റെ ഇൻവെസ്റ്റ്മെൻ്റ് കമ്പനിയിൽ വളരുകയും ചെയ്യും.
പകരം എനിക്ക് വേണ്ടത് എന്നോടുള്ള നിന്റെ പൂർണ്ണമായ വിശ്വാസവും കൂറും ജോലിയിലെ ആത്മാർഥതയും മാത്രമാണ്. എന്തുപറയുന്നു?"
ഷാഹിദിന്റെ തൊണ്ട ഇടറിപ്പോയി. അവൻ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് രോഹിത്തിന്റെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. "സർ... എന്താ പറയേണ്ടതെന്ന് എനിക്കറിയില്ല! സത്യമായും എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല!
സാറിൻ്റെ ഓഫർ എനിക്ക് പൂർണമായും Ok ആണ്! ഓഫർ ലെറ്റർ കിട്ടിയാൽ ഉടൻ ഞാൻ ഒപ്പിടാം!"
"Great. തിങ്കളാഴ്ച തന്നെ എഗ്രിമെന്റും നിന്റെ ഫ്ലൈറ്റ് ടിക്കറ്റും തയ്യാറാക്കാൻ ഞാൻ എച്ച്.ആറിനോട് പറയാം. ഇപ്പോൾ വീട്ടിൽ പോയി നിന്റെ പൊന്നുവിനോടും വീട്ടുകാരോടും കല്യാണതിന് റെഡി ആവാൻ തുടങ്ങിയേക്കാൻ പറ," രോഹിത് ആ പഴയ ഊഷ്മളമായ പുഞ്ചിരിയോടെ പറഞ്ഞു.
'പൊന്നു' എന്ന പേര്
💬 Comments
View all comments