0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 90.8K

രോഹിത്തിന്റെ നാവിലൂടെ പുറത്തുവന്നപ്പോൾ അതിലുണ്ടായിരുന്ന വല്ലാത്തൊരു അധികാരഭാവം സന്തോഷത്താൽ മതിമറന്നുനിന്ന ഷാഹിദ് ശ്രദ്ധിച്ചതേയില്ല.

തുള്ളിച്ചാടുന്ന മനസ്സുമായി രോഹിത് സാറിന് കൈ കൊടുത്തു ഷാഹിദ് ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് പോയതും, രോഹിത്തിന്റെ മുഖത്തെ ആ മാന്യമായ പുഞ്ചിരി പതിയെ മാഞ്ഞു.

അയാൾ മേശയുടെ ഡ്രോയർ തുറന്ന് തന്റെ ഐപാഡ് പുറത്തെടുത്തു.

ഐപാഡിന്റെ വലിയ സ്ക്രീനിൽ ഇപ്പോൾ ഷാഹിദിന്റെ വാട്ട്സ്ആപ്പ് പൂർണ്ണമായും ലോഡ് ആയിക്കഴിഞ്ഞിരുന്നു!

അയാൾ അതിൽ നിന്ന് താൻ എടുത്ത ജസ്നയുടെ ആ ചിത്രങ്ങളിലൊന്ന്—ആ സ്വർണ്ണവലയ്ക്കുള്ളിൽ വെണ്ണക്കല്ലുപോലെ തിളങ്ങുന്ന അവളുടെ ശരീരവും വിടർന്ന കണ്ണുകളുമുള്ള ചിത്രം—സ്ക്രീനിൽ വലുതാക്കി വെച്ചു.

ഒരൊറ്റ വൈകുന്നേരം കൊണ്ട് കളി പൂർണ്ണമായും തന്റെ കൈപ്പിടിയിലായിരിക്കുന്നു! കണക്കിൽ വലിയ ശമ്പളവും കോടികളുടെ സ്വപ്നവും നൽകി ഷാഹിദിന്റെ കണ്ണുമഞ്ഞളിപ്പിച്ചു; അവനെ വഞ്ചിച്ചു അവൻ്റെ പൈസ അടിച്ചു മാറ്റാൻ ഒന്നും രോഹിതിന് ഉദ്ദേശ്യം ഇല്ലായിരുന്നെങ്കിലും, യാഥാർത്ഥ്യത്തിൽ അടുത്ത അഞ്ചുവർഷത്തേക്ക് അവന്റെ കയ്യിൽ അത്യാവശ്യത്തിന് ഉള്ളതിൽ കവിഞ്ഞു

ഒരു ബാങ്ക് ബാലൻസും ഉണ്ടാവരുത് എന്ന് രോഹിതിന് നിർബന്ധം ഉണ്ടായിരുന്നു.

അവൻ താമസിക്കാൻ പോകുന്നത് തന്റെ സ്വന്തം കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ! അവന്റെ ഭാര്യ കാനഡയിൽ വന്നിറങ്ങുന്നത് തന്റെ കമ്പനിയുടെ സ്പോൺസർഷിപ്പ് ഗ്യാരണ്ടിയിൽ! എല്ലാറ്റിനുമുപരി, അവരുടെ കിടപ്പറയിലെ ഓരോ സന്ദേശവും ഓരോ രഹസ്യവും ഇനി തത്സമയം തന്റെ കൺമുന്നിൽ!

"നീ അവന്റെ പെണ്ണവേണ്ടവൾ അല്ല പൊന്നൂ... നിന്നെ ഈ കാനഡയിലേക്ക് കൊണ്ടുവരുന്നത് ഞാനാണ്. എനിക്ക് വേണ്ടി മാത്രം..." ഐപാഡ് സ്ക്രീനിലെ അവളുടെ തുടുത്ത ചുണ്ടുകളിലേക്ക് വിരലോടിച്ചുകൊണ്ട് രോഹിത് വളരെ പതിയെ മന്ത്രിച്ചു.

അന്ന് രാത്രി സ്കാർബറോയിലെ ബേസ്മെന്റ് മുറിയിലെത്തിയ ഷാഹിദ് ശ്വാസം

💬 Comments

View all comments