0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 90.8K

വിടാതെ ജസ്നയെ വീഡിയോ കോൾ ചെയ്തു.

മഞ്ചേരിയിൽ അപ്പോൾ ശനിയാഴ്ച രാവിലെ എട്ടുമണി ആയിട്ടുണ്ടായിരുന്നു.

ശനിയാഴ്ച ആയതു കൊണ്ട് തന്നെ സുബുഹി കഴിഞ്ഞു വീണ്ടും ഒന്നു കിടന്നിരുന്ന പൊന്നു ഉറക്കച്ചടവോടെ കോൾ എടുത്തപ്പോൾ തന്നെ വലിയ ഉത്സാഹത്തോടെ ഷാഹിദ് ആ സന്തോഷ വാർത്ത അറിയിച്ചു.

ഇനി ഒമ്പത് മാസം ഒന്നും കാത്തിരിക്കേണ്ടെന്നും, തന്റെ കമ്പനി എം.ഡി രോഹിത് സർ ഒരു മലയാളിയാണെന്നും, തൻ്റെ ഇപ്പോളത്തെ മാനേജർ ഡേവിഡ് റിട്ടയർ ചെയ്യാൻ പോവുന്നത് കൊണ്ട്, രോഹിത് സർ തനിക്ക് വലിയ ഒരു പ്രൊമോഷനും 15000 CAD ബോണസും തന്നെന്നും, അടുത്ത ഒന്നു രണ്ടു

മാസം കൊണ്ട് തന്നെ താൻ നാട്ടിൽ വന്ന് നിക്കാഹ് കഴിക്കാൻ പോവുകയാണെന്നും ഷാഹിദ് ഒറ്റശ്വാസത്തിൽ അറിയിച്ചു.

ആ വാർത്ത കേട്ട ജസ്നയ്ക്ക് സന്തോഷം കൊണ്ട് മിണ്ടാൻ കഴിഞ്ഞില്ല. അവളുടെ വലിയ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകിയിറങ്ങി. ഇത്രയും കാലം രാത്രികളിൽ തന്നെ പൊള്ളിച്ചിരുന്ന ആ ഏകാന്തതയ്ക്ക് അവസാനമാകാൻ പോകുന്നു, തന്റെ ഷാഹിയുടെ ജീവിതത്തിലൊട്ട് ഇനി കടന്നു ചെല്ലാൻ ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ!

"സത്യമാണോ ഷാഹി നീ പറയുന്നത്?! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഡാ... നിന്റെ ആ രോഹിത് സാറിന് പടച്ചോൻ എല്ലാ നന്മയും വരുത്തട്ടെ!" അവൾ സന്തോഷം കൊണ്ട് വിതുമ്പി.

ഫോൺ കട്ട് ചെയ്ത ഉടനെ, സന്തോഷം സഹിക്കാൻ വയ്യാതെ ജസ്ന ഷാഹിദിന് വാട്ട്സ്ആപ്പിൽ ഒരു വോയ്സ് നോട്ടും, കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് എടുത്ത ഒരു സെൽഫിയും അയച്ചു:

"എന്റെ പുതിയാപ്ല ചെക്കാ.. വേഗം വാ... ഞാൻ കാത്തിരിക്കുവാ നിന്നെ!"

അതേ നിമിഷം

💬 Comments

View all comments