Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]
ആയിരുന്നു എങ്കിലും, പ്രതീക്ഷിക്കാതെ പെട്ടന്ന് അത് കണ്ടപ്പോൾ അവളുടെ നെഞ്ചിൽ ഒരു കൊള്ളി മിന്നി, കൂടെ തന്നെ അനിയന്ത്രണമായി അവളുടെ ദേഷ്യം ഇരച്ചു പൊന്തി....
"പടച്ചോനേ!" അവൾ അറിയാതെ നെഞ്ചിൽ കൈവെച്ചുപോയി.
ഒരു നിമിഷം പോലും വൈകാതെ അവൾ അവനെ വാട്ട്സ്ആപ്പിൽ തിരിച്ചുവിളിച്ചു.
"എന്താ പൊന്നൂ? ചെറി ബ്ലോസം കണ്ടോ നീ?" ഷാഹിദ് വളരെ ആവേശത്തോടെയാണ് കോൾ എടുത്തത്.
"ചെറി ബ്ലോസം...... നീയെന്താ ഡാ ഈ കാണിച്ചു വെച്ചിരിക്കുന്നത്?" ജസ്നയുടെ ശബ്ദം അങ്ങേയറ്റം അപകടകരമാംവിധം ശാന്തമായിരുന്നു.
"എ ഏ... എന്താ പൊന്നൂ? എന്തുപറ്റി?" ഷാഹിദ് പെട്ടെന്ന് വിക്കി. എന്താ കാര്യം എന്ന് അറിയാതെ ഷാഹിദ് പെട്ടന്ന് വല്ലാത്തൊരു ടെൻഷനോട് കോടി ഉള്ള കൺഫ്യൂഷൻലായി..
ജസ്ന ഭയങ്കര ദേഷ്യത്തിലാണെന്ന് അവന് മനസ്സിലായി, പക്ഷേ, അതിനു താൻ എന്താണ് ചെയ്തത്... പെട്ടന്ന് ചിന്തിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അവൻ അബദ്ധം ഒന്നും ചെയ്തതായി അവന് ഓർമ വന്നില്ല...
"നീ ഇപ്പോ എനിക്കയച്ച ആ ഫോട്ടോ ഒന്നുകൂടി തുറന്നു നോക്ക് ഷാഹി! എന്നിട്ട് അതിലെ നിന്റെ മേശപ്പുറത്ത് വെച്ചിരിക്കുന്ന നിൻ്റെ ഫോണിലേക്ക് ഒന്നു സൂം ചെയ്തു നോക്ക് എന്താണ് എന്ന്!" അവൾ പല്ലുകടിച്ചുകൊണ്ട് ദേഷ്യം കടിച്ചുപിടിച്ച് പറഞ്ഞു.
മറുതലയ്ക്കൽ കുറച്ചു നിമിഷത്തേക്ക് കനത്ത നിശ്ശബ്ദതയായിരുന്നു. ഷാഹിദ് ആ ഫോട്ടോ നോക്കിയെന്നും, തന്റെ അബദ്ധം അവന് മനസ്സിലായെന്നും അവന്റെ ആ നിശ്ശബ്ദതയിൽ നിന്ന് തന്നെ ജസ്നയ്ക്ക് ഉറപ്പായി.
"പൊന്നൂ... അത്..." അവന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. "അത് ഞാൻ... ഞാൻ വെറുതെ ഇപ്പോ ഒന്ന് വെച്ചതാ..."
"നീ എന്നോട് കള്ളം പറയണ്ട ഷാഹി! ഞാൻ സ്വന്തം
💬 Comments
View all comments