Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
എങ്കിലും, കഷ്ടപ്പെടാതെ ജീവിതത്തിൽ വിജയം കെട്ടി പഠിക്കാൻ ആവില്ല എന്ന് അവനറിയാമായിരുന്നു. പ്രത്യേകിച്ച് കാനഡയിൽ അവസ്ഥയിൽ പൈസ ഉണ്ടാക്കി എടുക്കാൻ ഉള്ള ബുദ്ധിമുട്ട് ഇതിനകം തന്നെ മനസ്സിലാക്കിയ ഷാഹിദിന് രോഹിത്തിൻ്റെ ഡീൽ സ്വപ്നതുല്യം തന്നെ ആയിരുന്നു.
അഞ്ചുവർഷം കഴിയുമ്പോൾ തന്നെ തൻ്റെ കയ്യിൽ അത്യാവശ്യം നല്ല സമ്പാദ്യം ഉണ്ടാവും എന്നുള്ളത് അവന് നല്ല പ്രതീക്ഷ നൽകി.
പക്ഷേ സ്വന്തം കൈപ്പടയിൽ ആ കോൺട്രാക്ട് പേപ്പറുകളിൽ ഒപ്പിടുമ്പോൾ, അടുത്ത അഞ്ചുവർഷത്തേക്ക് രോഹിത് കുമാറിന്റെ അനുവാദമില്ലാതെ തൊഴിൽപരമായും സാമ്പത്തികമായും ഒരടി പോലും തനിക്ക് ഒറ്റക്ക് മുന്നോട്ട് വെക്കാൻ കഴിയാത്ത വിധം തന്റെ സ്വാതന്ത്ര്യം പൂർണ്ണമായും അയാളുടെ കൈക്കുള്ളിൽ അടിയറവ് വെക്കുകയാണെന്ന് ഷാഹിദ് ഓർത്തതേയില്ല.
മറിച്ച്, തൻ്റെ കൂടെ യൂണിവേഴ്സിറ്റിയിൽ പഠിച്ച മറ്റാർക്കും കിട്ടാത്ത ഏറ്റവും വലിയ ഭാഗ്യം ജോലിയുടെ രൂപത്തിലും, ജീവിതസഖിയുടെ കാര്യത്തിലും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ, തന്നെ തേടി ഇങ്ങോട്ട് വരുന്നത് എല്ലാം സ്വപ്നതുല്യമായ അവൻ്റെ സ്വന്തം നേട്ടമായി കണ്ട അവന്, അത് കാരണം കുറച്ചു അഹങ്കാരവും അവന്റെയുള്ളിൽ വളർത്തി.
കൂടെ താമസിക്കുന്ന ഫ്രണ്ട്സുകളിൽ പോലും അവൻ്റെ മാറിയ സാഹചര്യത്തിൽ അവനോട് കുറച്ചു അസൂയ ഉള്ളത് അവന് മനസ്സിലായിരുന്നു. പ്രത്യേകിച്ച് പൊന്നുവിനെ പോലെ ഒരു പെണ്ണിനെ അവന് കിട്ടിയതിനെ, അവർ തമാശ രൂപേണ അവനെ കളിയാകാൻ ശ്രമിക്കുമ്പോൾ അവന് മനസ്സിലായിരുന്നു അത് അസൂയ കൊണ്ടാണെന്ന്...
എന്നിരുന്നാലും അത് അവൻ്റെ ഉള്ളിൽ സന്തോഷം മാത്രമേ ഉണ്ടാക്കിയുള്ളൂ.
അന്ന് ഉച്ചയോടെ തന്നെ താഴത്തെ നിലയിലെ പൊതുവായ വർക്ക് ബേയിൽ നിന്ന് ഷാഹിദിന്റെ ഡെസ്ക് മുകളിലത്തെ നിലയിലേക്ക് , രോഹിത്തിന്റെ
💬 Comments
View all comments