0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 3.3K

തൊട്ടടുത്ത ദിവസങ്ങളിൽ അവരുടെ രാത്രികാല വീഡിയോ കോളുകൾക്ക് മുൻപെന്നത്തേക്കാളും ചൂടും വന്യതയുമുണ്ടായിരുന്നു. എന്നാൽ ആ പഴയ പാവം മഞ്ചേരിക്കാരി നാടൻപെണ്ണിൽ നിന്ന് ജസ്ന കുറേ ഒരുപാട് മാറിയിരിക്കുന്നു എന്ന് ഷാഹിദ് പതിയെ തിരിച്ചറിയുകയായിരുന്നു.

മുൻപൊക്കെ ഷാഹിദ് കെഞ്ചി ചോദിക്കുമ്പോൾ മാത്രം നാണത്തോടെയും പേടിയോടെയും വസ്ത്രങ്ങൾ മാറിക്കാണിച്ചിരുന്ന അവൾ, ഇപ്പോൾ കോളുകളിൽ ഒരു തരം അദൃശ്യമായ അധികാരം സ്ഥാപിച്ചെടുത്തിരുന്നു.

മുമ്പ് ബന്ധം തുടങ്ങുന്ന സമയം ഷാഹിദ് തന്നെ പറഞ്ഞു വിളിപ്പിച്ച "ഷാഹി" എന്നും " 'ഡാ' എന്നും ഒക്കെയുള്ള അവളുടെ വിളികളിൽ പോലും ഇപ്പൊൾ പ്രണയത്തോടൊപ്പം അവനെ വിരൽത്തുമ്പിൽ നിർത്തുന്ന ഒരു തരം ആജ്ഞാശക്തി കൂടി കലർന്നിരുന്നു.

അവളോട് വാക്കാൽ പറയുകയോ ചോദിക്കുകയോ ചെയ്തില്ലെങ്കിൽ പോലും അവളുടെ ആ മാറ്റങ്ങൾ അവനും ഒരുപാട് ആസ്വദിക്കുന്നു ഉണ്ടായിരുന്നു.

അങ്ങനെ നോക്കിനിൽക്കെ മൂന്ന് മാസങ്ങൾ കൂടി കടന്നുപോയി. കാനഡയിലെ മരവിപ്പിക്കുന്ന ശൈത്യകാലം പതിയെ വഴിമാറി, മഞ്ഞുരുകി വസന്തകാലത്തിന്റെ ഇളംവെയിൽ ടൊറന്റോയിലും മിസ്സിസാഗയിലും സ്കേറബ്രൂഗിലും പടരാൻ തുടങ്ങിയിരുന്നു.

ഈ മാസങ്ങൾക്കുള്ളിൽ ജസ്നയുടെ ഉള്ളിൽ ചെറിയ രീതിയിൽ ഒരു മാനസിക സംഘർഷം നടക്കുന്നുണ്ടായിരുന്നു. പുറമെ ഷാഹിദിന് മുന്നിൽ അവൾ ഇപ്പോഴും അന്യപുരുഷന്മാരുടെ നോട്ടങ്ങളെ ഭയക്കുന്ന, തനിക്ക് വേണ്ടി മാത്രം അണിഞ്ഞൊരുങ്ങുന്ന, അങ്ങേയറ്റം പതിവ്രതയായ ആ പഴയ നാട്ടിൻപുറത്തുകാരി തന്നെയായിരുന്നു.

ഷാഹിദിനോടുള്ള അവളുടെ പ്രണയം അത്രമേൽ ആത്മാർത്ഥവുമായിരുന്നു. അവൻ കൃത്യസമയത്ത് ഭക്ഷണം കഴിച്ചോ എന്നും, തണുപ്പത്ത് ജാക്കറ്റ് ഇടാതെ പുറത്തിറങ്ങിയോ എന്നും അന്വേഷിച്ച് ശാസിക്കുന്ന, നിക്കാഹ് കഴിഞ്ഞ് അവന്റെ നെഞ്ചിലെ ചൂടിൽ ഉറങ്ങാൻ കൊതിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ മനസ്സ് തന്നെ ആയിരുന്നു അവൾക്കും.

പക്ഷേ,

💬 Comments

View all comments