Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
തിങ്കളാഴ്ച രാവിലെ ഷാഹിദ് മിസ്സിസാഗയിലെ ഓഫീസിലേക്ക് കയറിച്ചെന്നത് തികച്ചും പുതിയൊരു മനുഷ്യനായിട്ടായിരുന്നു. ആറുമാസം മുൻപ് വരെ മൈനസ് ഡിഗ്രി തണുപ്പത്ത് മിനിമം വേജിന് പെട്രോൾ പമ്പിൽ രാത്രി ഷിഫ്റ്റ് നിന്നിരുന്ന ആ പഴയ പയ്യന്റെ ആശങ്കകളെല്ലാം അവന്റെ മുഖത്തുനിന്ന് പൂർണ്ണമായും മാഞ്ഞുപോയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം രോഹിത് സാറിന്റെ ക്യാബിനിൽ വെച്ച് നടന്ന ആ സ്വപ്നതുല്യമായ സംഭാഷണത്തിന്റെ ലഹരി അപ്പോഴും അവന്റെ സിരകളിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു. അവനിപ്പോലും അത് വിശ്വസിക്കാൻ പ്രയാസം ഉണ്ടായിരുന്നു.
ജോലിക്ക് കയറി കഷ്ടിച്ച് 6 മാസം കൊണ്ട് തന്നെ വലിയ ഒരു പ്രമോഷനും പുതിയ ഉത്തരവാദിത്തങ്ങളും.
രാവിലെ ഒൻപതുമണിക്ക് തന്നെ എച്ച്.ആർ വിഭാഗത്തിലെത്തിയ അവൻ തന്റെ പുതിയ പ്രൊമോഷൻ പേപ്പറുകളിലും, ശമ്പളത്തിന്റെ അറുപത് ശതമാനം അഞ്ചുവർഷത്തേക്ക് ആർ.കെ ഗ്രൂപ്പിന്റെ പ്രൈവറ്റ് ഷെയറുകളിലേക്ക് മാറ്റുന്ന 'എംപ്ലോയീ ഇക്വിറ്റി ലോക്ക്-ഇൻ' (Employee Equity Lock-in) എഗ്രിമെന്റിലും മടി ഏതും കൂടാതെ വളരെ പ്രതീക്ഷയോടെ ഒപ്പിട്ട് കൊടുത്തു.
കണക്കുകൾ പ്രകാരം അവന്റെ വാർഷിക ശമ്പളം എൺപത്തിയഞ്ചായിരം ഡോളറായി ഉയർന്നെങ്കിലും, കനേഡിയൻ ഗവൺമെന്റിന്റെ ടാക്സും സി.പി.പി (CPP), ഇ.ഐ (EI) കിഴിവുകളും കഴിഞ്ഞ്, ബാക്കി വരുന്ന തുകയിൽ നിന്ന് അറുപത് ശതമാനം ഷെയർ വിഹിതത്തിലേക്ക് നേരിട്ട് മാറുമ്പോൾ മാസാവസാനം അവന്റെ ബാങ്ക് അക്കൗണ്ടിൽ വീഴുന്ന തുക ഏകദേശം രണ്ടായിരത്തി നാനൂറ് ഡോളർ മാത്രമായിരുന്നു.
മിസ്സിസാഗയിലെ പുതിയ ഫ്ലാറ്റിന്റെ എണ്ണൂറ് ഡോളർ സബ്സിഡി വാടകയും, നാട്ടിലേക്കുള്ള സ്റ്റുഡന്റ് ലോൺ അടവും, ഫോൺ ബില്ലും, യാത്രാച്ചിലവുകളും, ഗ്രോസറി വാങ്ങലുമെല്ലാം കഴിഞ്ഞാൽ മാസാവസാനം കയ്യിൽ മിച്ചം പിടിക്കാൻ കഷ്ടിച്ച് നൂറോ ഇരുനൂറോ ഡോളർ പോലും ബാക്കിയുണ്ടാവില്ല.
💬 Comments
View all comments