0%

Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]

Author : Shanushinu Read All Parts 12.6K

മഞ്ചേരിയിലെ പുലർകാലത്തെ നേർത്ത മഞ്ഞും തണുപ്പും ജനൽച്ചില്ലുകളിലൂടെ അരിച്ചിറങ്ങുമ്പോഴാണ് ജസ്ന കണ്ണുതുറന്നത്. ഷാഹിദിൻ്റെ വീട്ടിലെ അവളുടെ ആദ്യത്തെ ദിവസം.

അവൾ പതിയെ തലചെരിച്ച് നോക്കി. തന്റെ തൊട്ടരികിൽ, പുതപ്പിനുള്ളിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തമായി ഉറങ്ങുകയാണ് ഷാഹിദ്.

അവന്റെ നഗ്നമായ നെഞ്ചിലേക്ക് വീണുകിടക്കുന്ന തന്റെ വലതുകൈ അവൾ സാവധാനം പിൻവലിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ആ ആദ്യ സംഗമത്തിന്റെ ഓർമ്മയിൽ അവളുടെ കവിളുകളിലൂടെ ഇളം ചുവപ്പുനിറം പടർന്നു.

എഴുന്നേറ്റിരിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ അടിവയറ്റിലും തുടയിടുക്കിലും നേർത്തൊരു ഭാരവും, ഇനിയും പൂർണ്ണമായി പെയ്തൊഴിയാത്ത ചെറിയ ഒരു തരിപ്പും അവൾക്കനുഭവപ്പെട്ടു. അവന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ പതിയെ മാടിയൊതുക്കി അവിടെ മൃദുവായി ഒന്നു ചുംബിച്ച ശേഷം, അവനെ ഉണർത്താതെ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു.

സുബഹി ബാങ്ക് വിളിക്കുന്നതിന് മുൻപ് തന്നെ കുളിച്ച് റെഡി ആവേണ്ടതുണ്ട്. പുതുപ്പെണ്ണായി ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ പ്രഭാതമാണ്. വൈകി എഴുന്നേറ്റാൽ താഴെ അമ്മായിമാരും സഫയും കളിയാക്കും കളിയാക്കാൻ നല്ല ചാൻസ് ഉണ്ട്.

കുളി കഴിഞ്ഞ് ഈറൻ മുടി തോർത്തിക്കെട്ടി, കടുംനീല നിറത്തിലുള്ള അയഞ്ഞ ഒരു സൽവാറും അതിനുമുകളിലൂടെ തലയും മാറും നന്നായി മറയ്ക്കുന്ന വലിയൊരു തട്ടവും ചുറ്റി ഇട്ടു.

ശേഷം അടുക്കളയിലോട്ടു പോവുന്നതിനു മുന്നേ തന്നെ നിസ്കാരകുപ്പായം ഇട്ടു അവൾ മുസല്ലയിൽ നിസ്കാരത്തിനായി നിന്നു.

നിസ്കാരം കഴിഞ്ഞ് താഴെ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഉമ്മയും വല്യുമ്മയും അമ്മായിമാരും പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വാതിൽക്കൽ മൈലാഞ്ചിച്ചുവപ്പുള്ള കൈകളുമായി നാണത്തോടെ വന്നുനിന്ന ജസ്നയെ കണ്ടതും സഫ ഓടിവന്ന് അവളുടെ തോളിലൂടെ കൈയിട്ടു.

" അല്ല ഇത്താത്താ... എന്റെ ഇക്കാക്കയെ ഉറങ്ങിയില്ലേ ഇന്നലെ?" സഫ

💬 Comments

View all comments