0%

Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]

Author : Shanushinu Read All Parts 21K

കൊടുങ്കാറ്റ് പെയ്തൊഴിഞ്ഞപ്പോൾ ഇരുവരും തളർച്ചയോടെ പരസ്പരം പുണർന്നുകൊണ്ട് കിടക്കയിലേക്ക് വീണു. എസിയുടെ തണുത്ത കാറ്റിലും അവരുടെ ശരീരങ്ങൾ വിയർപ്പിൽ കുതിർന്നിരുന്നു.

രണ്ടുപേരുടെയും ഉയർന്നുതാഴുന്ന നെഞ്ചിടിപ്പുകൾ മാത്രം മുറിയിലെ നിശ്ശബ്ദതയിൽ മുഴങ്ങിക്കേട്ടു. വാക്കുകൾ കൊണ്ട് പരസ്പരം തുറന്നുപറഞ്ഞില്ലെങ്കിലും, ആ പാതിരാത്രിയിലെ വീഡിയോ കോളിലൂടെ ഉടലെടുത്ത പുതിയൊരു രഹസ്യലോകം അവരെ കൂടുതൽ ആഴത്തിൽ തമ്മിൽ ബന്ധിപ്പിച്ചിരുന്നു.

ഇരുട്ടിൽ തന്റെ നെഞ്ചോട് ചേർന്നുകിടക്കുന്ന ജസ്നയുടെ നഗ്നമായ തോളിലൂടെ വിരലോടിച്ചുകൊണ്ട് ഷാഹിദ് അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.

"എൻ്റെ കുട്ടി ക്ഷീണിച്ചോ .. ഇനി ഉറങ്ങിക്കോലൂ ട്ടോ. ഇനി നാളെ രാവിലെ നേരം വെളുത്താൽ നമ്മൾ കുമരകത്തേക്ക് പറക്കുകയാണ് പൊന്നൂ.

അവിടെ ആ കായൽത്തീരത്തെ പ്രൈവറ്റ് വില്ലയിൽ ഞാനും എന്റെ പൊന്നുവും മാത്രം! നാട്ടുകാരുമില്ല, ബന്ധുക്കളുമില്ല, ആരുടെയും ശല്യവുമില്ല... "

ഷാഹിദിന്റെ നെഞ്ചിലെ ചൂടിലേക്ക് മുഖം പൂഴ്ത്തിക്കിടന്ന ജസ്നയുടെ ചുണ്ടുകളിൽ മയക്കത്തിനിടയിലും മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. അവളുടെ കണ്ണുകൾ ഉറക്കത്തിന്റെ ഭാരത്താൽ അടഞ്ഞുവരികയായിരുന്നു.

അല്പം മുൻപുണ്ടായിരുന്ന ഭയവും കുറ്റബോധവുമെല്ലാം അപ്പോഴേക്കും പൂർണ്ണമായും അലിഞ്ഞുപോയിരുന്നു; പകരം, പേരിടാനാവാത്തൊരു ആകാംക്ഷയും മധുരമുള്ളൊരു തരിപ്പും അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നു. നാളത്തെ തൻ്റെ കെട്ടിയോൻ്റെ കൂടെ ഉള്ള honeymoon യാത്രയും സ്വപ്നം കണ്ട് പൊന്നു പതുക്കെ ഉറക്കത്തിലോട്ടു വഴുതി വീണു.

(തുടരും)

💬 Comments

View all comments