Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]
രത്നത്തെ കണ്ട് മറ്റുള്ളവർ—അത് ആരായാലും ശരി—അസൂയപ്പെടുന്നത് കാണാനും അവന്റെയുള്ളിലെ പുരുഷന്റെ ഈഗോ വല്ലാതെ കൊതിച്ചു.
"ഉറങ്ങിയോ എന്റെ പുതിയാപ്ല?" അവൾ അവന്റെ നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ചുകൊണ്ട്, അവന്റെ താടിയിൽ പതിയെ ചുംബിച്ച് പ്രണയത്തോടെ ചോദിച്ചു.
"ഇല്ലെടീ... ഇന്നത്തെ അമ്മായിയുടെ ബിരിയാണിയുടെ കനം കാരണം കണ്ണടഞ്ഞുപോകുന്നു. അതിന്റെ കൂടെ എന്റെ ബീവിയുടെ ഈ സ്നേഹപ്രകടനവും കൂടിയായപ്പോൾ പറയുകയും വേണ്ട!"
ഷാഹിദ് കുസൃതിയോടെ അവളുടെ നഗ്നമായ അരക്കെട്ടിലൂടെ കൈയിട്ട് അവളെ തന്നോട് കൂടുതൽ ചേർത്തമർത്തി ചിരിച്ചു.
"അയ്യടാ... അപ്പൊ എന്റെ സ്നേഹം കൂടിപ്പോയോ ചെക്കന്?" ജസ്ന കള്ളപ്പിണക്കത്തോടെ അവന്റെ നെഞ്ചിൽ പതിയെ ഒന്ന് കടിച്ചു. "സത്യം പറ ഷാഹി...
പാല് പോവുമ്പോ നിനക്ക് എന്നെ മതിയാവോ? എനിക്ക് നിന്നെ കെട്ടിപ്പിടിച്ചിട്ട് കൊതി തീരുന്നതേയില്ല ഡാ..."
"എനിക്ക് മതിയാവാനോ? നിന്നെപ്പോലൊരു സുന്ദരിയെ കയ്യിൽ കിട്ടിയിട്ട് ഏതെങ്കിലും ആണിന് മതിയാവുമോ പൊന്നൂ?" ഷാഹിദ് ഗർവ്വോടെ അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് ചുണ്ടിൽ അമർത്തി ചുംബിച്ചു.
"നാളെ രാവിലെ നമുക്ക് കുമരകത്തെ ആ പ്രൈവറ്റ് പൂൾ വില്ലയിലേക്ക് പോവുകയല്ലേ... അവിടെ ചെന്നിട്ട് വേണം ബന്ധുക്കളുടെയൊന്നും നാട്ടുകാര് തെണ്ടികളുടെ ഒന്നും ശല്യമില്ലാതെ എന്റെ പെണ്ണിനെ എനിക്ക് ശരിക്കും ആഘോഷിക്കാൻ!"
ജസ്നയുടെ മുഖം നാണത്താലും സന്തോഷത്താലും ചുവന്നുതുടുത്തു. "പോടാ കള്ളാ... അവിടെ ചെന്നാലും ഇതിൽ കൂടുതൽ വേറെ എന്ത് ആഘോഷിക്കാനാണു ഇനി. നമ്മളിങ്ങനെ ചേർന്ന് കിടക്കുന്നതു തന്നെയല്ലേ ഏറ്റവും വലിയ ആഘോഷം?," അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ആർദ്രമായി സ്നേഹത്തോടെ തുടർന്നു "നാളെ രാവിലെ നേരത്തെ ഇറങ്ങേണ്ടതല്ലേ... എന്റെ മോൻ ഇനി ഉറങ്ങിക്കോ..."
സമയം രാത്രി പതിനൊന്നര
💬 Comments
View all comments