Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
തോളിൽ ചാരി. ജനലിനപ്പുറം പച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പിറകോട്ട് ഒഴുകിപ്പോയി.
കൈകോർത്ത് ഇരിക്കുമ്പോൾ, മുന്നിൽ കാത്തിരിക്കുന്ന കായലോരത്തെ ദിവസങ്ങൾ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ ഉള്ളിൽ അപ്പോൾ പ്രണയത്തിന്റെ ഒരു കൊച്ചുവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വണ്ടി ചാലക്കുടി കഴിഞ്ഞപ്പോൾ, ഷാഹിദ് ഇടംകണ്ണുകൊണ്ട് കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന ജസ്നയെ നോക്കി.
"പൊന്നൂ..." അവൻ അവളുടെ മടിയിലിരുന്ന കയ്യിൽ പിടിച്ചു. "ഇനിയിപ്പോ ഇവിടെ നമ്മുടെ നാട്ടുകാരോ ബന്ധുക്കളോ ആരുമില്ല. നീയെന്തിനാ ഈ ചൂടത്ത് ഇപ്പോഴും ഈ കറുത്ത പർദ്ദയും മൂടിപ്പുതച്ച് ഇരിക്കുന്നത്?
നമ്മൾ രണ്ടു പേരും മാത്രം അല്ലെ ഒള്ളു.. അതൊന്ന് ഊരിമാറ്റിക്കേ ഡാ."
ജസ്ന പെട്ടെന്ന് അമ്പരപ്പോടെ അവനെ നോക്കി. "അയ്യോ ഷാഹി... വണ്ടിയിലല്ലേ നമ്മൾ പോകുന്നത്? ഇടയ്ക്ക് പുറത്തിറങ്ങേണ്ടി വരില്ലേ? പർദ്ദ മാറ്റിയാൽ ശരിയാവുമോ?"
"എന്റെ മണ്ടൂസേ, നീയിപ്പോ കോളേജിൽ പോകുന്ന കുട്ടിയല്ല, ഷാഹിദിന്റെ പെണ്ണാണ്! നീ ഉള്ളിൽ എന്ത് നല്ല സൽവാറാ ഇട്ടിരിക്കുന്നത്. പർദ്ദയൂരി ബാക്കിലത്തെ സീറ്റിലേക്ക് വെക്ക്.
എന്നിട്ട് തലയിലിട്ടിരിക്കുന്ന ആ ഇറുകിയ ഹിജാബിന്റെ പിന്നൊക്കെ ഊരി, സൽവാറിന്റെ ഷാൾ വെറുതെ തലയിലൂടെ ഒരു തട്ടം പോലെ ചുറ്റിയിട്. എനിക്ക് എന്റെ പെണ്ണിനെ നല്ല സ്റ്റൈലായിട്ട് എന്റെ കൂടെയിരുത്തി കൊണ്ടുപോകണം!" ഷാഹിദ് സ്നേഹത്തോടെയും ആഗ്രഹത്തോടെയും പറഞ്ഞു.
ജസ്നയ്ക്ക് വല്ലാത്തൊരു സങ്കോചം തോന്നി. പത്താം ക്ലാസ് കഴിഞ്ഞതുമുതൽ വീടിന് പുറത്തിറങ്ങുമ്പോൾ പർദ്ദയിടാതെ അവൾ നടന്നിട്ടില്ല. എങ്കിലും ഇന്നലെ രാത്രിയിലെ ആ സംഭവത്തിന് ശേഷം ഷാഹിദിന്റെ ആഗ്രഹങ്ങളെ എതിർക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല.
ടിൻ്റെഡ് ഗ്ലാസ്സുള്ള കാറിന്റെ മുൻസീറ്റിലിരുന്ന് തന്നെ അവൾ പതിയെ തന്റെ ഹിജാബിന്റെ പിന്നുകൾ ഊരിമാറ്റി,
💬 Comments
View all comments