Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
വേമ്പനാട്ട് കായലിന് മുകളിലൂടെ ഉദിച്ചുയർന്ന മൂന്നാം ദിവസത്തെ പ്രഭാതത്തിന് കഴിഞ്ഞ ദിവസങ്ങളിലെ ആ സ്വർണ്ണ ത്തിളക്കമുണ്ടായിരുന്നില്ല. കുമരകത്തെ ആ ആഡംബര പൂൾ വില്ലയുടെ കൂറ്റൻ ചില്ലുജാലകങ്ങൾക്കപ്പുറം കായൽപ്പരപ്പ് ശാന്തമായിരുന്നെങ്കിലും, കിടപ്പുമുറിക്കുള്ളിലെ വായുവിന് ശ്വാസംമുട്ടിക്കുന്ന കനമായിരുന്നു.
രാത്രി മുഴുവൻ ജസ്നയുടെ അരികിലേക്ക് ചെല്ലാൻ പോലും ധൈര്യമില്ലാതെ, കട്ടിലിന്റെ മരവിച്ച ഒരറ്റത്ത് ചുരുണ്ടുകൂടി കിടന്നിരുന്ന ഷാഹിദ് കണ്ണ് തുറന്നപ്പോൾ ആദ്യം നോക്കിയത് തന്റെ വലതു വശത്തേക്കായിരുന്നു. അവിടെ കിടക്ക ഒഴിഞ്ഞുകിടക്കുന്നു!
അവൻ പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. അപ്പോഴേക്കും കുളി കഴിഞ്ഞ്, കടുംതവിട്ട് നിറത്തിലുള്ള അയഞ്ഞ ഒരു ഫുൾ-സ്ലീവ് ചുരിദാറും ധരിച്ച്, ഒരു മുടിനാരിഴ പോലും പുറത്തുകാണാത്ത വിധം കറുത്ത ഷാൾ കൊണ്ട് തലയും മാറും മുറുക്കിപ്പൊതിഞ്ഞ് ജസ്ന ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആ മുറിക്കുള്ളിലും പൂൾ ഡെക്കിലും വെണ്ണക്കൽ ശരീരവടിവുകൾ തുറന്നുകാട്ടി നിന്ന ആ മാദകസുന്ദരിയെ അവൾ ആ കട്ടിയുള്ള വസ്ത്രങ്ങൾക്കുള്ളിൽ എന്നെന്നേക്കുമായി കുഴിച്ചുമൂടിയതുപോലെ തോന്നിപ്പിച്ചു.
മുഖത്ത് ഒരിറ്റ് വികാരവുമില്ലാതെ, തികഞ്ഞ അച്ചടക്കത്തോടെ അവൾ കട്ടിലിന് താഴെയിരുന്ന വലിയ സ്യൂട്ട്കേസ് തുറന്ന് തങ്ങളുടെ വസ്ത്രങ്ങൾ ഓരോന്നായി മടക്കിവെക്കാൻ തുടങ്ങി.
കസേരയിലിരുന്ന കറുത്ത വെൽവെറ്റ് പെട്ടിയിലേക്ക് അവളുടെ കൈകൾ നീണ്ടു. രണ്ടു ദിവസം മുൻപ് ഷാഹിദ് വലിയ ആവേശത്തോടെ പുറത്തെടുത്ത ആ കടുംചുവപ്പ് സാറ്റിൻ ഗൗണും, മരതകപ്പച്ച മാക്സി ഡ്രസ്സും, കറുത്ത മോണോകിനിയും, ഗൗതം മേനോൻ സമ്മാനമായിട്ട് അവിടെ വെച്ചുപോയ ആ മുത്തുനിറമുള്ള സ്ലിപ്പ് ഡ്രസ്സുമെല്ലാം അവൾ ഒരൊറ്റ നോട്ടം പോലും നൽകാതെ വാരിയെടുത്തു. ആ മിനുസമുള്ള പട്ടുതുണികൾ വിരലുകളിൽ തൊട്ടപ്പോൾ, ഇന്നലെ ക്യാമറയ്ക്ക് മുന്നിൽ
💬 Comments
View all comments